1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India covid update news

രാജ്യത്ത് കഴിഞ്ഞ ദിവസം കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചത് 27 ലക്ഷത്തിലധികം പേര്‍; ആകെ നാലുകോടി കഴിഞ്ഞു

India
രാജ്യത്ത് കഴിഞ്ഞ ദിവസം കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചത് 27,23,575പേര്‍. ഇതോടെ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ ആകെ എണ്ണം 4,20,63,399ആയിട്ടുണ്ട്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസ് 40000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 40,953 പേര്‍ക്കാണ്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 
 
കൂടാതെ 24 മണിക്കൂറിനിടെ രോഗം മൂലം 188 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,15,55,284 ആയിട്ടുണ്ട്.
 
അതേസമയം ആകെ കൊവിഡ് മരണം 1,59,558 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 2,88,394 ആണ്. രാജ്യത്ത് നാലുകോടിയിലധികം പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
ഗായത്രി മന്ത്രം ജപിച്ചാൽ കൊവിഡ് മാറുമോ? പഠനവുമായി എയിംസും കേന്ദ്രസർക്കാറും