മുന്‍മന്ത്രിയും ഗണേഷ്‌കുമാറിന്റെ പിതാവുമായ ആര്‍ ബാലകൃഷ്ണപിള്ള ഗുരുതരാവസ്ഥയില്‍

ശ്രീനു എസ്| Last Modified ശനി, 20 മാര്‍ച്ച് 2021 (08:36 IST)
മുന്‍മന്ത്രിയും ഗണേഷ്‌കുമാറിന്റെ പിതാവുമായ ആര്‍ ബാലകൃഷ്ണപിള്ള ഗുരുതരാവസ്ഥയില്‍. ശ്വാസ തടസത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങള്‍ക്കുമുന്‍പ് നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പത്തനാപുരത്തെ പ്രചരണത്തിനുവേണ്ടി പിതാവായ ബാലകൃഷ്ണപിള്ള രംഗത്തിറങ്ങിയിരുന്നു.

കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമാണ് ബാലകൃഷ്ണപിള്ള. കൊവിഡ് വാക്‌സിനെടുത്തതിനെ തുടര്‍ന്നുള്ള പ്രശ്‌നമാണെന്നും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടാകുന്നുണ്ടെന്നും പറയുന്നു. അഴിമതികേസില്‍ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയുമാണ് ആര്‍ ബാലകൃഷ്ണപിള്ള.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :