അനുബന്ധ വാര്‍ത്തകള്‍
- സമൂഹ വ്യാപനം ഉണ്ടായാൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരിക കേരളത്തിന്: മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
- വീണ്ടും കൊവിഡ് മരണം: പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന കാസർഗോഡ് സ്വദേശി മരിച്ചു
- 24 മണിക്കൂറിനിടെ അമേരിക്കയിൽ 67,000ൽ അധികം രോഗബാധിതർ, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.41 കോടി കടന്നു
- സംസ്ഥാനത്തെ ബാങ്കുകൾക്ക് ഇനി മുതല്‍ ശനിയാഴ്ചയും അവധി
- കൊവിഡ് 19: പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം, തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യം
തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81; എല്ലാ ജില്ലകളിലും കൊവിഡ് വ്യാപനം അതിദ്രുതം
സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81, കൊല്ലം 75, തൃശൂര്‍ 61, കാസര്‍ഗോഡ് 57, ആലപ്പുഴ 52, ഇടുക്കി 49, പത്തനംതിട്ട 35, കോഴിക്കോട് 32, മലപ്പുറം 25, കോട്ടയം 20, കണ്ണൂര്‍ 13, വയനാട് 1 എന്നിങ്ങനെയാണ് രോഗബാധിതർ.
കണ്ണൂര്‍ ജില്ലയില്‍ ചികിത്സിലായിരുന്ന കാസര്‍ഗോഡ് ഉപ്പള സ്വദേശിനി നഫീസ (75), എറണാകുളം ജില്ലയില്‍ ചികിത്സിലായിരുന്ന ആലുവ സ്വദേശി കുഞ്ഞുവീരന്‍ (67) എന്നിവർ മരണമടഞ്ഞു. ഇതോടെ മരണം 42 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 69 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 43 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 203 പേര്‍ക്കും, എറണാകുളം ജില്ലയിലെ 84 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 70 പേര്‍ക്കും, കൊല്ലം ജില്ലയിലെ 61 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 48 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 34 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 28 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 27 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 26 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 24 പേര്‍ക്കും, കോട്ടയം ജില്ലയിലെ 12 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 10 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 2 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.