24 മണിക്കൂറിനിടെ അമേരിക്കയിൽ 67,000ൽ അധികം രോഗബാധിതർ, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.41 കോടി കടന്നു

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 18 ജൂലൈ 2020 (07:39 IST)
ലോകത്ത് ഭീതി വർധിപ്പിച്ച് കൊവിഡ് വ്യാപനത്തിൽ വലിയ വർധന. ലോകത്താകമാനം കൊവിഡ് രോഗികളുടെ എണ്ണം 1 കോടി 41 ലക്ഷം കടന്നു, 1,41,79,014 പേർക്കാണ് ലോകത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 84,42,455 പേർ രോഗമുക്തി നേടി. 59,953 പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ടുകൾ. വൈറസ് ബാധയെ തുടർന്ന് മരണപ്പെടുന്നവരുടെ എണ്ണം ആറു ലക്ഷത്തോട് അടുക്കുകയാണ്. 5,98,508 പേർ ഇതേവരെ ലോകത്ത് മരണപ്പെട്ടു.

അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് സ്ഥിതി അതീവ ഗുരുതരമായി തുടരുന്നത്. ഇന്നലെ മാത്രം 67000 ലധികം പേർക്കാണ് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. 37,69,276 പേർക്കാണ് അമേരിക്കയിൽ രോഗബാധ സ്ഥിരീകരിച്ചത്. ബ്രസിലിൽ കൊവിഡ് ബാധിതരുടെ എണ്ണം 20,48,697 ആയി. ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്ത് ലക്ഷവും കടന്ന് മുന്നേറുകായാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :