അനുബന്ധ വാര്‍ത്തകള്‍
- മേപ്പടിയാന്‍ ഒടിടി റൈറ്റ്സ് വിറ്റുപോയി, വമ്പന്‍ തുകയ്ക്ക് സ്വന്തമാക്കി ആമസോണ്‍
- ആ വേദന പറഞ്ഞറിയിക്കാന്‍ പറ്റില്ല,4 വര്‍ഷത്തെ സ്വപ്നമാണ് 'മേപ്പടിയാന്‍', വ്യാജന്മാര്ക്കെതിരെ ശബ്ദമുയര്‍ത്തി ഉണ്ണിമുകുന്ദന്
- '5 വര്‍ഷം മുമ്പേ സിനിമ നിര്മാണത്തിലേക്കെത്തേണ്ടതായിരുന്നു'; ഉണ്ണി മുകുന്ദന്‍ പറയുന്നു
- മുന്നോട്ട് തന്നെ,മേപ്പടിയാന്‍ രണ്ടാം വാരത്തിലേക്ക്
- മേപ്പടിയാനില്‍ സേവാഭാരതി ആംബുലന്‍സും താങ്ക്സ് കാര്‍ഡില്‍ ജനം ടിവിയും വന്നത് എന്തുകൊണ്ട് ? ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ട്, സംവിധായകന് വിഷ്ണു മോഹന്‍ പറയുന്നു
'മേപ്പടിയാന്‍' ഉണ്ണിമുകുന്ദന് കോടികളുടെ ലാഭം ഉണ്ടാക്കി, പുതിയ വിവരങ്ങള്‍
ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാന്‍' ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ജനുവരി 14 ന് തിയറ്ററുകളിലെത്തിയ സിനിമ നാല് കോടിയിലേറെ ലാഭമുണ്ടാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.തീയേറ്റര്‍ ഷെയറായി മാത്രം 2.4 കോടി സ്വന്തമാക്കാന്‍ ഉണ്ണി മുകുന്ദന്‍ എന്റര്‍ടെയ്‌ന്‍െമന്റ്‌സിനായി. ബിസിനസ് തലത്തില്‍ ആകെ നേടിയത് 9.02 കോടിയാണ്.
കേരള ഗ്രോസ് കലക്ഷന്‍ 5.1 കോടിയും ജിസിസി കലക്ഷന്‍ ഗ്രോസ് 1.65 കോടിയും ആണ്. മറ്റ് ഭാഷകളിലേക്കുള്ള ഡബ്ബിങ് അവകാശം വിറ്റുപോയത് 2 കോടി രൂപയ്ക്ക് ആണ്. സാറ്റ്ലൈറ്റ്- ഒടിടി റൈറ്റ്സുകളും വിറ്റ വഴിയും നിര്‍മ്മാതാക്കള്‍ക്ക് വലിയൊരു തുക ലഭിക്കും. ഓഡിയോ റൈറ്റ്സ് ഇനത്തില്‍ ലഭിച്ച 12 ലക്ഷം മേപ്പടിയാന്‍ സ്വന്തമാക്കി.
പ്രിന്റ് ആന്‍ഡ് പബ്ലിസിറ്റിയ്ക്ക് 5.5 കോടി രൂപ നിര്‍മ്മാതാക്കള്‍ ചെലവാക്കി.