മേപ്പടിയാനില്‍ സേവാഭാരതി ആംബുലന്‍സും താങ്ക്സ് കാര്‍ഡില്‍ ജനം ടിവിയും വന്നത് എന്തുകൊണ്ട് ? ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ട്, സംവിധായകന്‍ വിഷ്ണു മോഹന്‍ പറയുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 18 ജനുവരി 2022 (15:09 IST)

മേപ്പടിയാന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കൂടുതലും കുടുംബപ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കാനായെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. സിനിമയ്‌ക്കെതിരെ നടക്കുന്ന വിവാദങ്ങള്‍ക്ക് സംവിധായകന്‍ വിഷ്ണു മോഹന്‍ തന്നെ മറുപടി പറയുന്നു.

സിനിമയില്‍ സേവാഭാരതി ആംബുലന്‍സ് ഉപയോഗിച്ചതും താങ്ക്സ് കാര്‍ഡില്‍ ജനം ടിവിയുടെ പേര് ഉള്‍പ്പെടുത്തിയതും വരെ ചര്‍ച്ചയാകുന്നുണ്ട്.
13 ദിവസത്തെ ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്കായി സൗജന്യമായി ആംബുലന്‍സ് തന്ന് സഹായിച്ചത് സേവാഭാരതിയാണ്. ജനം ടിവിയുടെ പേര് താങ്ക്സ് കാര്‍ഡില്‍ വച്ചതിനെയും ചിലര്‍ വിമര്‍ശിക്കുന്നുണ്ടെന്നും വിഷ്ണു മോഹന്‍ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഉണ്ണിമുകുന്ദന്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ രംഗങ്ങള്‍ സിനിമയ്ക്ക് അവസാനം കാണിക്കുന്നുണ്ട്. ആ വിഷ്വല്‍സ് ജനം ടിവി യില്‍ നിന്നാണ് വാങ്ങിയതെന്ന് സംവിധായകന്‍ പറയുന്നു.

താങ്ക്സ് കാര്‍ഡില്‍ ആരുടെയൊക്കെ പേര് വയ്ക്കണമെന്ന് തീരുമാനിക്കുന്നത് സിനിമയുമായി ബന്ധപ്പെട്ടവരാണന്നുള്ള സാമാന്യബോധം ഇക്കൂട്ടര്‍ക്കില്ലേ? കടപ്പാട് രേഖപ്പെടുത്തുന്നതു വരെ ചര്‍ച്ചയാക്കുന്നു. ഒരു സനിമയെ സംബന്ധിച്ച് ഇതൊന്നും ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങളേ അല്ല എന്നാണ് വിഷ്ണു മോഹന്‍ പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :