Webdunia - Bharat's app for daily news and videos

Install App

ചോര വീഴാത്ത കശ്‌മീര്‍ എന്ന് ജനിക്കും?

Written By BIJU
Updated: വ്യാഴം, 9 ഓഗസ്റ്റ് 2018 (16:20 IST)
കശ്മീര്‍ ഇന്നും പുകയുന്ന മണ്ണാണ്. സ്വാതന്ത്ര്യം നേടി എഴുപതാണ്ട് കഴിഞ്ഞിട്ടും കശ്മീരിനെച്ചൊല്ലി നമ്മള്‍ വേവലാതിപ്പെടുന്നു. മാറിമാറിവരുന്ന സര്‍ക്കാരുകള്‍ക്കൊന്നും ഈ വിഷയത്തില്‍ ശാശ്വതമായ ഒരു പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. അതിര്‍ത്തിയില്‍ ഈ വിഷയത്തില്‍ പാകിസ്ഥാനുമായി യുദ്ധസമാനമായ സാഹചര്യമാണ് എപ്പോഴും.
 
ഓരോ സര്‍ക്കാരിനും കശ്മീര്‍ വിഷയം ഒരു തലവേദനയായി മാറുമ്പോഴും അത് എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തില്‍ ക്രിയാത്മകമായി ഒരു നിലപാടെടുക്കാന്‍ സാധിച്ചിട്ടില്ല. ഇവിടെയുണ്ടാകുന്ന പ്രകോപനം ഇരു രാജ്യങ്ങളെയും അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്കുപോലും പ്രേരിപ്പിക്കുന്നു.
 
കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന നിലപാടില്‍ നിന്നും ഇന്ത്യ ഒരുകാലത്തും പിന്നോട്ടുപോയിട്ടില്ല. എന്നാല്‍ പാകിസ്ഥാനാവട്ടെ മുഴുവന്‍ കശ്മീരിന്‍റെയും ആധിപത്യം അവകാശപ്പെടുന്നു. കശ്മീര്‍ ജനത ഈ തര്‍ക്കത്തിന്‍റെ തീയും മുറിവും അനുഭവിച്ചുകൊണ്ടേയിരിക്കുന്നു.
 
പാകിസ്ഥാനുമായി കശ്മീര്‍ സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുമ്പോള്‍ തന്നെ കശ്മീര്‍ മേഖലയില്‍ ചൈനയുമായും ഇന്ത്യയ്ക്ക് തര്‍ക്കമുണ്ട്. അത് അക്സായ് ചിന്‍ പ്രദേശവുമായി ബന്ധപ്പെട്ടാണ്. 
 
ജമ്മു കശ്മീരിലെ ലഡാക് ജില്ലയുടെ ഭാഗമാണ് അക്സായ് ചിന്‍ എന്ന് നമ്മള്‍ പറയുമ്പോഴും അത് ചൈനയുടെ നിയന്ത്രണത്തിലാണ്. നമ്മുടെ ഇതിഹാസങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന അക്ഷയചീനാ ഇതുതന്നെ. എന്നാല്‍ ചൈന ഒരിക്കലും ഈ പ്രദേശം ഇന്ത്യയുടേതാണെന്ന് അംഗീകരിച്ചുതരുന്നില്ല. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മലമ്പാതയായ കാരക്കോറം ഹൈവേ അക്സായ് ചിന്‍ വഴിയാണ് കടന്നുപോകുന്നത്.
 
അക്സായ് ചിന്‍ കഴിഞ്ഞാലും ചൈനയുമായുള്ള തര്‍ക്കം അവസാനിക്കുന്നില്ല. അരുണാചല്‍ പ്രദേശാണ് ഈ തര്‍ക്കദേശം. അരുണാചലിന്‍റെ അതിര്‍ത്തിയെ ചൈന അംഗീകരിക്കുന്നില്ല. തുടക്കം മുതല്‍ ഇന്നുവരെ അവിടം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുകയാണ്.
 
അരുണാചല്‍ ഇന്ത്യയിലെ മറ്റിടങ്ങള്‍ പോലെയല്ല. 15 ഭാഷകളാണ് ആ സംസ്ഥാനത്തുള്ളത്. ഇന്ത്യയില്‍ ആകെയുള്ള 1000 തരം ഓര്‍ക്കിഡുകളില്‍ 600 ഇനങ്ങള്‍ അരുണാചലില്‍ കാണാം. അരുണാചലിന്‍റെ അതിര്‍ത്തി തെക്കന്‍ ടിബറ്റായി ചൈന പരിഗണിക്കുമ്പോള്‍ തര്‍ക്കത്തിന്‍റെ പുകയടങ്ങുന്നില്ല.
 
കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി ബംഗ്ലാദേശുമായി ഇന്ത്യയ്ക്ക് അതിര്‍ത്തി തര്‍ക്കമുണ്ട്. എന്നാല്‍ പാകിസ്ഥാനുമായും ചൈനയുമായുമുള്ള തര്‍ക്കങ്ങള്‍ അന്തമില്ലാതെ തുടരുമ്പോള്‍ തന്നെ ഇന്ത്യയും ബംഗ്ലാദേശുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് അതിര്‍ത്തി പുനര്‍നിര്‍ണയ കരാര്‍ പാസാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ചെങ്ങന്നൂരിലെ എംസി റോഡില്‍ ഉപയോഗിച്ച 2,000 കോണ്ടം വലിച്ചെറിഞ്ഞ നിലയില്‍, പരാതി

'ഇത് ദൈവഹിതമായി തോന്നുന്നു, ഭക്തര്‍ സമര്‍പ്പിക്കുന്ന നെയ്യ് ഇനിമുതല്‍ അരവണയ്ക്കായി ഉപയോഗിക്കും': കെ ജയകുമാര്‍

നീറ്റ് സമരക്കാര്‍ക്കെതിരായ കേസുകള്‍ കേരള സര്‍ക്കാര്‍ പിന്‍വലിക്കും: ആഭ്യന്തരമന്ത്രി

ക്രമക്കേടുകള്‍ വരുത്തിയാൽ കര്‍ശന നടപടി,ഓണക്കാലത്ത് മൊത്ത, ചില്ലറ വില നിരീക്ഷിക്കാന്‍ സ്ക്വാഡ്: മന്ത്രി അനൂപ് ജേക്കബ്

കരാർ അറബിക്കടലിൽ ഒഴുക്കുമെന്ന് തള്ളിമറിച്ചു, പി എം ശ്രീ തീരുമാനത്തിൽ വെട്ടിലായത് ശരിക്കും മുസ്ലീം ലീഗ്

അടുത്ത ലേഖനം
Show comments