ബ്രഹ്‌മാണ്ഡം ഇന്ത്യൻ 2: കമൽഹാസനൊപ്പം മമ്മൂട്ടിയും അജയ് ദേവ്‌ഗണും?

ബുധന്‍, 8 ഓഗസ്റ്റ് 2018 (10:58 IST)

മമ്മൂട്ടി, ഇന്ത്യൻ 2, കമൽഹാസൻ, അജയ് ദേവ്ഗൺ, ഷങ്കർ, Mammootty, Shankar, Indian 2, Kamalhasan, Ajay Devgn

എക്കാലത്തെയും വലിയ ബ്രഹ്‌മാണ്ഡ ചിത്രത്തിന് സംവിധായകൻ ഒരുങ്ങുന്നു. 'ഇന്ത്യൻ' എന്ന മെഗാഹിറ്റിന്റെ രണ്ടാം ഭാഗമാണ് വമ്പൻ ബജറ്റിൽ പ്ലാൻ ചെയ്യുന്നത്. 500 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. നായകനാകുന്ന ചിത്രത്തിൽ വില്ലനാകുന്നത് അജയ് ദേവ്‌ഗൺ ആണ്. മെഗാസ്റ്റാർ മമ്മൂട്ടി സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
 
കമൽഹാസൻ അവതരിപ്പിക്കുന്ന സേനാപതിയോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രത്തെ മമ്മൂട്ടിക്കായി തയ്യാറാക്കുമെന്നാണ് സൂചന. ദളപതിയിൽ രജനികാന്തിനെക്കാൾ പ്രാധാന്യമുള്ള വേഷമാണ് മമ്മൂട്ടിക്ക് ലഭിച്ചതെങ്കിൽ എന്ന പ്രൊജക്ടും നീങ്ങുന്നത് അതേപാതയിലാണ്. ലൈക പ്രൊഡക്ഷൻസ് ആണ് ഈ സിനിമ നിർമ്മിക്കുന്നത്.
 
അജയ് ദേവ്‌ഗൺ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയായി ഇന്ത്യൻ 2 മാറും. ഷങ്കറിന്റെ തന്നെ എന്തിരൻ 2.0യിൽ രജനികാന്തിനൊപ്പം എത്തുന്നത് അക്ഷയ് കുമാറാണ്. തുടർച്ചയായി രണ്ട് സിനിമകളിലൂടെ രണ്ട് ഹിന്ദി സൂപ്പർതാരങ്ങളെ തമിഴിൽ അവതരിപ്പിക്കുകയാണ് ഷങ്കർ.
 
ഇന്ത്യൻ 2ന്റെ തിരക്കഥ ഷങ്കറിന്റേതുതന്നെയാണ്. ജയമോഹനും കബിലൻ വൈരമുത്തുവും ലക്ഷ്മി ശരവണകുമാറും ചേർന്ന് സംഭാഷണങ്ങൾ എഴുതുന്നു. നയൻതാര നായികയാകുന്ന സിനിമയ്ക്ക് അനിരുദ്ധാണ് സംഗീതം നിർവഹിക്കുന്നത്. രവി വർമനാണ് ഛായാഗ്രഹണം. തായ്‌ലൻഡാണ് ഒരു പ്രധാന ലൊക്കേഷൻ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഇത് ചരിത്രം, അറുപത്തിയഞ്ചാം നാൾ ഓസ്ട്രേലിയയിൽ ഫാൻസ്‌ ഷോയുമായി അബ്രഹാം!

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷാജി പടൂർ സംവിധാനം ചെയ്ത ചിത്രമാണ് ...

news

മമ്മൂട്ടിയുടെ വിരൽത്തുമ്പിൽ ഒടിയന്റെ ‘ഒടിവിദ്യകൾ’, കോരിത്തരിച്ച് ആരാധകർ!

മലയാളത്തിലെ അടുത്ത 100 കോടി ക്ലബ് പ്രതീക്ഷയാണ് ഒടിയന്‍. മോഹന്‍ലാല്‍ നായകനാകുന്ന ഈ സിനിമ ...

news

റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ പരുക്കന്‍ പൊലീസ് ഓഫീസറായി മമ്മൂട്ടി?

റോഷന്‍ ആന്‍ഡ്രൂസും മമ്മൂട്ടിയും ഒന്നിക്കുന്നതായി സൂചനകള്‍. ‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം ...

news

'പിറന്നാൾ ആശംസയ്‌ക്കൊപ്പം മമ്മൂക്ക തന്ന സമ്മാനം': മനസ്സ് തുറന്ന് അനു സിത്താര

മെഗാസ്റ്റാറിനൊപ്പം 'ഒരു കുട്ടനാടൻ ബ്ലോഗി'ൽ മുഴുനീള കഥാപാത്രം ചെയ്യാൻ കഴിഞ്ഞതിന്റെ ...

Widgets Magazine