അനുബന്ധ വാര്‍ത്തകള്‍
- ആ രംഗം അഭിനയിക്കുമ്പോൾ ടോവിനോ ചമ്മി, എനിക്ക് പ്രശ്നം ഒന്നും തോന്നിയില്ല; ചുംബന രംഗത്തെക്കുറിച്ച് സംയുക്ത
- "തലകുത്തി നിൽക്കുവാൻ പറ്റുവോ സക്കീർ ഭായിക്ക് ? ബട്ട് ഐ ക്യാൻ”; പുതിയ ഫിറ്റ്നസ് വീഡിയോയുമായി ടോവിനോ
- സിനിമാസെറ്റ് തല്ലിപ്പൊളിച്ചിട്ടും മോഹൻലാലും മമ്മൂട്ടിയും എന്താണ് ഒന്നും മിണ്ടാത്തത്?: ഹരീഷ് പേരടി
- ഇസക്കുട്ടി ജിമ്മിൽ ഊഞ്ഞാലാടുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ടോവിനോ!
- ഫോറന്‍സിക് ബ്ലോക്ബസ്റ്റര്‍, ടോവിനോയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് !
ഗപ്പിയും മായാനദിയും ഒടിടി റിലീസ് ചെയ്യാമായിരുന്നു: ടോവിനോ തോമസ്
മലയാളം സിനിമകൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്താൽ ഉണ്ടാകുന്ന നേട്ടങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ടോവിനോ തോമസ്. “ഒടിടി പ്ലാറ്റ്‌ഫോമിൽ ഫോറൻസിക് പുറത്തിറങ്ങിയപ്പോൾ, ഞങ്ങൾക്ക് ധാരാളം ഫീഡ്‌ബാക്ക് ലഭിച്ചു. കൂടുതലും മലയാളികളല്ലാത്തവരിൽ നിന്നാണ് ലഭിച്ചത്".
വാസ്തവത്തിൽ, ഈ സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കുമ്പോൾ ഞങ്ങൾക്ക് ലഭിച്ച റിവ്യൂവിനെക്കാൾ മികച്ചതായിരുന്നു ഒടിടിയില്‍ ചിത്രം റിലീസ് ചെയ്തപ്പോൾ കിട്ടിയത്. അതിനാൽ, സിനിമ കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കിയാൽ മലയാള സിനിമകളും സ്വീകരിക്കപ്പെടും.
ഗപ്പിയും മായാനദിയും ഒടിടിയിൽ റിലീസ് ചെയ്യാമായിരുന്നു എന്ന് ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു, എങ്കില്‍ ആ സിനിമകൾ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുമായിരുന്നു - ടോവിനോ തോമസ് പറയുന്നു.
ബേസിൽ ജോസഫിന്റെ മിന്നൽ മുരളി അടക്കം നിരവധി ചിത്രങ്ങളാണ് ടോവിനോയുടേതായി ഈവർഷം പുറത്തുവരാനുള്ളത്.