അനുബന്ധ വാര്‍ത്തകള്‍
- നയൻതാരയെ 'നയൻതാര' ആക്കിയത് ഞാൻ: വെളിപ്പെടുത്തലുമായി ഷീല
- മീ ടൂ വിവാദങ്ങള്‍ക്ക് കാരണം ഭക്ഷണത്തിലെ ഹോര്‍മോണുകളാണെന്ന് നടി ഷീല
- ഇത് അതിജീവനത്തിനുള്ള കൈയടി; തല മുണ്ഡനം ചെയ്ത് ചെറുപുഞ്ചിരിയോടെ റാംപിലെത്തിയ താഹിറയെ സ്വീകരിച്ച് കാണികൾ
- 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്ത്, കോൺഗ്രസ്സിന് നഷ്ടമായത് 201 സീറ്റുകൾ: വെളിപ്പെടുത്തലുമായി യു എസ് ഹാക്കര്‍
- ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് വോട്ടിംഗ് മെഷീന് അട്ടിമറി റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിക്കവേ; യു എസ് ഹാക്കർ വെളിപ്പെടുത്തുന്നത് മൂന്ന് കൊലപാതകങ്ങളുടെ ഞെട്ടിക്കുന്ന കഥ
ഇനി ഒരു ജന്മമുണ്ടെങ്കില് പത്രപ്രവര്‍ത്തകയായി ജീവിക്കാനാണ് താല്പര്യം; ആഗ്രഹം തുറന്ന് പറഞ്ഞ് ഷീല
റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ താന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശന ഉദ്ഘാടനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഷീല.
ഇനിയൊരു ജന്മമുണ്ടെങ്കില് പത്രക്കാരിയായി ജനിക്കാനാണു മോഹമെന്നും ‘നിങ്ങള്‍ ചോദിക്കുന്നതു പോലെ കൗതുകമുള്ള ചോദ്യങ്ങള്‍ നിര്‍ത്താതെ എല്ലാവരോടും ചോദിക്കാമല്ലോ’എന്നും നടി ഷീല. റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ താന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശന ഉദ്ഘാടനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഷീല.
ചിത്രങ്ങള്‍ വരച്ചതു പ്രദശനത്തിനു വേണ്ടി ആയിരുന്നില്ല. സ്വന്തം സന്തോഷത്തിനും നേരമ്പോക്കിനും വേണ്ടി മാത്രമായിരുന്നു. രാത്രി 3 മണിക്കൊക്കെ ഇപ്പോഴും വരയ്ക്കും. സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണു പ്രദര്‍ശനം നടത്തിയതെന്നും ഷീല പറഞ്ഞു. സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ നൂറിരട്ടി സന്തോഷം ചിത്രം വരക്കുമ്പോള്‍ ലഭിക്കാറുണ്ടെന്നും ഷീല പറഞ്ഞു.