Last Modified ചൊവ്വ, 22 ജനുവരി 2019 (09:16 IST)
2014ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്ത വാർത്ത രാജ്യത്തിന് നടുക്കം സമ്മാനിച്ചു കൊണ്ടാണ് യു എസ് ഹാക്കറും ഇന്ത്യന്‍ ഇ വി എം രൂപകല്‍പ്പനയില്‍ പങ്കാളിയുമായിരുന്ന സയ്‌ദ് ഷൂജ ഇന്നലെ രംഗത്തുവന്നത്. ലണ്ടനില്‍ വെച്ച് നടന്ന വീഡിയോ കോൺഫറൻസിലൂടെയാണ് മാധ്യമപ്രവർത്തകരോട് ഷൂജ ഇക്കാര്യം വെളിപ്പെടുത്തിയത്.
ആവശ്യമെങ്കില്‍ ഹാക്ക് ചെയ്ത രീതി വീണ്ടും കാണിക്കാമെന്നും ഹാക്കര്‍ സയ്‌ദ് ഷൂജ പറഞ്ഞു. 2014ലെ ഇലക്ഷനിലാണ് ബി ജെ പി ദേശീയ തലത്തില്‍ അധികാരത്തിലെത്തുന്നത്. ടെലികോം രംഗത്തെ അതികായരായ കമ്പനിയുടെ സഹായത്തോടെ നടന്ന ക്രമക്കേടു വഴി കോണ്‍ഗ്രസിന് 201 സീറ്റെങ്കിലും നഷ്ടപ്പെട്ടെന്നും അദേഹം വെളിപ്പെടുത്തി.
അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സയ്‌ദ് ഷൂജ, തനിക്കു നേരെ ഹൈദരാബാദില്‍വെച്ച് ആക്രമണം നടന്നുവെന്നും വെളിപ്പെടുത്തി. തന്റെ ടീമിലുള്ള ചിലര്‍ കൊല്ലപ്പെട്ടു. മുഖം മിക്കവാറും മറച്ചാണ് ഷൂജ സ്‌ക്രീനില്‍ എത്തിയത്. ഇന്ത്യന്‍ ജേണലിസ്റ്റ്‌സ് അസോസിയേഷന്‍ (യൂറോപ്) സംഘടിപ്പിച്ച വാര്‍ത്തസമ്മേളനത്തില്‍ ഷുജ വെളിപ്പെടുത്തല്‍ നടത്തിയത്.