കേരളത്തിലെ കഥകളി കുടുംബത്തിലെ വലിയ കാരണവരായിരുന്നു ചമ്പക്കുളം പാച്ചുപിള്ള- നൂറ് വയസ്സു തികയാന്‍ ഇനി മൂന്നു വര്‍ഷം ബക്കി നില്‍ക്കേ, .വൈകി- വളരെ വൈകിയാണെങ്കിലും വലിയൊരംഗീകാരം ഈയിടെ പാച്ചുപിള്ളയെ തേടിയെത്തി- കേരള സര്‍ക്കാരിന്‍റെ കഥകളി പുരസ്കാരം.
. കുട്ടനാട്ടിലെ ചമ്പക്കുളത്ത് ഇളയമകന്‍ രാജശേഖരനൊപ്പം ആരോടും പരിഭവമില്ലാതെ പാച്ചുപിള്ള യാശാന്‍ ജീവിക്കുനകയായിരുന്നു അപ്പോള്‍- കലാജീവിതത്തിന്‍റെ ദീപ്ത സ്മരണകളുമായി.ഏരെ താമൈയാതെ മരണവും സംഭവിച്ചു
താടി വേഷത്തിന്‍റെ ഭാവദീപ്തി
താടിവേഷങ്ങള്‍ കഥകളിയില്‍ ഭാവഗംഭീരമാക്കിയ അപൂര്‍വം ആചര്യന്മാരില്‍ ഒരാളാണ് പാച്ചുപിള്ള. അദ്ദേഹത്തിന്‍റെ ആകാരവടിവും മുഖഭാവങ്ങളും കഥാപാത്രത്തോടുള്ള തന്മയീഭാവവും മികവുറ്റൊരു താടി വേഷക്കാരനാക്കി അദ്ദേഹത്തെ മാറ്റി.
ചമ്പക്കുളത്തെ പടിപ്പുരക്കല്‍ ക്ഷേത്രത്തില്‍ ത്രിഗര്‍ത്തന്‍റെ വേഷം കെട്ടിയാടി അദ്ദേഹം അരങ്ങിനോട് വിട പറഞ്ഞതു പതിനഞ്ചു വര്‍ഷം മുമ്പാണ്.
ദുശ്ശാസനന്‍, ബാലി, ത്രിഗര്‍ത്തന്‍ ബകന്‍, കലി, നക്രതുണ്ടി തുടങ്ങിയവയാണ് ചമ്പക്കുളത്തിന്‍റെ ശ്രദ്ധേയമായ വേഷങ്ങള്‍. രൗദ്രവും വീരവുമാണ് ഈ വേഷങ്ങളുടെ മുഖമുദ്രയിലപ്പോള്‍ ഞെട്ടിപ്പിക്കുന്ന അലര്‍ച്ചയും വേണ്ടിവരും.
ചമ്പക്കുളത്തിന്‍റെ ചുവന്ന താടിയുണ്ടെങ്കില്‍ മുമ്പൊക്കെ കളികാണന്‍ പഴമക്കാര്‍ ഗര്‍ഭിണികളെ അയക്കാറില്ല എന്നു കേട്ടിട്ടുണ്ട്. ഒരു കര മുഴുക്കെ വിറപ്പിക്കുന്ന ആ അലര്‍ച്ച ആരെയും ഞെട്ടിക്കും.
അതിനേക്കാള്‍ ചോതാഹരമാണ് അദ്ദേഹത്തിന്‍റെ അരങ്ങിലെ പ്രകടനം.ഭാവതീവ്രമാണാ മുഖം. അഭ്യാസത്തിന്‍റെയും പ്രതിഭയുടെയും മുദ്രകള്‍ വിളങ്ങുന്നതാണദ്ദേഹത്തിന്‍റെ ആട്ടം. കഥാപാത്രവും തന്മീയീഭവിക്കാനുള്ള കഴിവാണ് മറ്റൊരു സവിശേഷത.