സീരിയല്‍ സംപ്രേഷണം മുടങ്ങിയേക്കും

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 29 ഏപ്രില്‍ 2021 (18:08 IST)

കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലയാള സീരിയലുകളുടെ ഷൂട്ടിങ് നിര്‍ത്തിവയ്ക്കുന്നു. സീരിയല്‍ ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവയ്ക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതിനാല്‍ മലയാളത്തിലെ പ്രമുഖ സീരിയലുകളുടെ സംപ്രേഷണം മുടങ്ങാന്‍ സാധ്യത. ഒന്നാം കോവിഡ് വ്യാപനത്തിന്റെ സമയത്ത് ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നതിനാല്‍ സീരിയല്‍ സംപ്രേഷണം കുറേ ദിവസത്തേയ്ക്ക് മുടങ്ങിയിരുന്നു. എത്ര ദിവസത്തേക്കാണ് സീരിയല്‍ ഷൂട്ടിങ് നിര്‍ത്തിവയ്‌ക്കേണ്ടതെന്ന് അറിയിച്ചിട്ടില്ല. ചുരുങ്ങിയത് മൂന്ന് ആഴ്ചത്തേയ്ക്ക് എങ്കിലും സീരിയല്‍ ഷൂട്ടിങ് നടക്കില്ലെന്നാണ് സൂചന. അങ്ങനെ വന്നാല്‍ പല പരമ്പരകളും ദിനംപ്രതിയുള്ള സംപ്രേഷണം നിര്‍ത്തിവയ്‌ക്കേണ്ടിവരും.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :