Daily Horoscope
✕

സിനിമയിൽ കാസ്റ്റിങ് കൌച്ച് ഉണ്ടോ? - സുരഭി പ്രതികരിക്കുന്നു

ശീലാവതി ചമയുകയല്ല, പക്ഷേ എനിക്കങ്ങനെ മോശം അനുഭവം ഉണ്ടായിട്ടില്ല: കാസ്റ്റ് കൌച്ചിനെ കുറിച്ച് സുരഭി

Written By അപർണ
Updated: ചൊവ്വ, 24 ഏപ്രില്‍ 2018 (14:05 IST)
കാസ്റ്റിംങ് കൗച്ച് വിവാദങ്ങള്‍ സിനിമയെ പിടിച്ചുലയ്ക്കുന്ന സാഹചര്യത്തിൽ നടി രമ്യാ നമ്പീശന്റെ പ്രതികരണം സിനിമാലോകം ചർച്ച ചെയ്തതാണ്. ഇപ്പോഴിതാ, സമാന അഭിപ്രായം തന്നെയാണ് കഴിഞ്ഞ തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡ് വാങ്ങിയ സുരഭി ലക്ഷ്മിക്കും പറയാനുള്ളത്.
 
നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി നടിമാര്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുന്നുവെന്നെല്ലാം കേട്ടിട്ടുണ്ടെങ്കിലും എനിക്ക് അങ്ങനെ മോശം അനുഭവം ഒന്നും ഉണ്ടായിട്ടില്ല. ‘ശീലാവതിയും സത്യവതിയുമൊന്നും ചമയുകയല്ല. എനിക്കങ്ങനെയൊരു മോശം അനുഭവം ഉണ്ടായിട്ടില്ല. ഒന്നോ രണ്ടോ ദിവസം മാത്രം ലൊക്കേഷനിലെത്തി, കുഞ്ഞു കുഞ്ഞു വേഷങ്ങള്‍ ചെയ്തത് കൊണ്ടുമാവാമത്. ആരും എന്നോട് മോശമായി പെരുമാറിയിട്ടില്ല.‘ - സുരഭി മംഗളത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
 
പക്ഷേ, തനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ലെന്ന് കരുതി സിനിമയിൽ കാസ്റ്റിങ് കൌച്ച് ഇല്ലെന്ന് പറയാൻ സാധിക്കില്ലെന്നും സുരഭി പറയുന്നു. പലർക്കും പല അനുഭവങ്ങളാണ് ഉണ്ടാവുക. സിനിമയിൽ മാത്രമല്ല, എവിടെയാണ് സ്ത്രീ സുരക്ഷിതയായി ഇരിക്കുന്നതെന്നും സുരഭി ചോദിക്കുന്നു.
 
നേരത്തേ രമ്യ നമ്പീശനും ഇതേ അഭിപ്രായം തെന്നയാണ് പറഞ്ഞത്. കാസ്റ്റിംങ് കൗച്ച് സിനിമയില്‍ ഇല്ല എന്ന് എനിക്ക് ഒരിക്കലും പറയാനാകില്ല. എന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമെല്ലാം സിനിമയിലെ ചില മോശപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ, ഭാഗ്യവശാൽ എനിക്ക് അത്തരം അനുഭവമുണ്ടായിട്ടില്ല’ എന്ന് നടി തുറന്നു പറഞ്ഞിരുന്നു.

'സ്വന്തം കുഴി തോണ്ടി, ഇനി നീ ജയിക്കില്ല'; കേട്ടാലറയ്ക്കുന്ന ഭാഷയിൽ ഉണ്ണിത്താനെതിരെ സൈബർ ആക്രമണം തുടർന്ന് ഷാഫി ഫാൻസ്

നോവിച്ചാൽ നോക്കിയിരിക്കില്ല, കണ്ണൂരും പാലക്കാടും ഷാഫി പറമ്പിലിനെ അനുകൂലിച്ച് ഫ്ലെക്സുകൾ

ചാണ്ടി ഉമ്മനെ മന്ത്രിയാക്കാൻ നീക്കങ്ങൾ; സതീശനെ പിന്തുണയ്ക്കുന്നതിലെ രാഷ്ട്രീയം

ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന, മടക്കയാത്ര ഡിസംബർ 16ന്, വിമാനസൗകര്യം ഒരിക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടു!

രാജ്‌മോഹനെ ഇറക്കിയത് സതീശൻ; ലക്ഷ്യം ഷാഫിയെ വെട്ടൽ

എല്ലാം കാണുക

ബിസ്‌ലരി കുടിവെള്ളത്തിൽ വീണ്ടും പ്രശ്‌നം; കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി

ഷാഫി പറമ്പിലിന് ഗർഭനിരോധന ഉറകൾ പാർസൽ അയച്ച് കോൺഗ്രസ് പ്രവർത്തകർ

സിന്ദാബാദ് വിളിച്ചവരെ മറക്കരുത്; ഗ്രൂപ്പ് പോരിൽ ചെന്നിത്തല, സതീശനുമായും വേണുഗോപാലുമായും 'പ്രശ്‌നമുണ്ട്'

Pooja Bumper 2026: 12 കോടി ഭാഗ്യം ആർക്കൊപ്പം? പൂജ ബംപർ നറുക്കെടുപ്പ് തത്സമയം

ഓപ്പറേഷൻ സൗന്ദര്യ: സംസ്ഥാനത്ത് 2 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ പിടിച്ചെടുത്തു; ഇൻഫ്ലുവൻസർമാരെ ചോദ്യം ചെയ്തേക്കും

അടുത്ത ലേഖനം
Show comments