Webdunia - Bharat's app for daily news and videos

Install App

വരവിനെക്കാൾ കൂടുതൽ ചിലവാകുന്നുണ്ടോ ? ഈ വാസ്തുകാര്യങ്ങൾ ശ്രദ്ധിയ്കണം !

Updated: ഞായര്‍, 1 നവം‌ബര്‍ 2020 (17:06 IST)
ധാരാളം പണം കയ്യില്‍ വരുന്നുണ്ട്, എന്നാല്‍ എല്ലാം പെട്ടെന്ന് ചിലവാകുന്നു. ഒരു അത്യാവശ്യം വരുമ്പോള്‍ വീണ്ടും കടം വാങ്ങേണ്ട അവസ്ഥ. അല്ലെങ്കില്‍, പണം കൈയിലേക്ക് വരുന്നതേ ഇല്ല. ചെലവുകളാണെങ്കില്‍ ധാരാളവും. ഇപ്പറഞ്ഞ രണ്ട് സാഹചര്യങ്ങളടക്കം പണത്തെ കുറിച്ച് നമുക്കുള്ള ആശങ്കകള്‍ പലതായിരിക്കും. സാമ്പത്തിക നിലയും വാസ്തു ശാസ്ത്രവും തമ്മിലുള്ള ബന്ധം മനസ്സിലാക്കി ഇവയില്‍ പലതും പരിഹരിക്കാന്‍ നമുക്ക് സാധിച്ചേക്കും.
 
പണം നിങ്ങളുടെ ജീവിതത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നു എന്ന് തോന്നുന്നുണ്ടെങ്കില്‍ വീടിന്റെ തെക്ക് പടിഞ്ഞാറെ മൂലയില്‍ നല്ല കട്ടിയുള്ള, ഭാരമുള്ള എന്തെങ്കിലും വസ്തുക്കള്‍ സൂക്ഷിക്കുക. ആ ഭാഗത്ത് ഒരു ലൈറ്റെങ്കിലും രാത്രി മുഴുവന്‍ പ്രകാശിക്കാന്‍ അനുവദിക്കണം. ഇത് ധനവരവിനെ പ്രോത്സാഹിപ്പിക്കുമെന്നാണ് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പണപ്പെട്ടി അല്ലെങ്കില്‍ സേഫ് പ്രതിഫലിപ്പിക്കത്തക്ക രീതിയില്‍ ഒരു കണ്ണാടി തൂക്കുന്നതും വളരെ നല്ലതാണ്. പണം അനാവശ്യമായി ചെലവാകാതെ ഇരിക്കണമെങ്കില്‍ പണം സൂക്ഷിക്കുന്ന പെട്ടി അല്ലെങ്കില്‍ അലമാര കിഴക്കോട്ടോ വടക്കോട്ടോ ദര്‍ശനമായി വേണം വയ്ക്കേണ്ടത്. തെക്ക് പടിഞ്ഞാറെ മൂലയിലായിരിക്കണം പണപ്പെട്ടി സൂക്ഷിക്കേണ്ടതെന്നും പ്രത്യേകം ഓര്‍ക്കണം.
 
തെക്ക്-പടിഞ്ഞാറ് ദിക്കുകളിലുള്ള മുറികളിലായിരിക്കണം പണം സൂക്ഷിക്കേണ്ടതെന്നാണ് വാസ്തു പറയുന്നത്. മറ്റു ദിക്കുകളില്‍ ഉള്ള മുറികളില്‍ പണം സൂക്ഷിച്ചാല്‍ ദുര്‍ചെലവുകള്‍ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും പറയപ്പെടുന്നു. തെക്ക് പടിഞ്ഞാറുള്ള മുറിയില്‍ പണം സൂക്ഷിച്ചാല്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാവും. തെക്കു കിഴക്കേ മുറിയില്‍ പണം സൂക്ഷിക്കുന്നത് മോഷണം, അനാവശ്യ ചെലവുകള്‍ എന്നിവയ്ക്ക് കാരണമാവും. വടക്ക് പടിഞ്ഞാറെ മുറിയിലാണ് പണം സൂക്ഷിക്കുന്നത് എങ്കില്‍ പണം വളരെ വേഗം ചെലവാകും. വടക്കു കിഴക്ക് മുറിയിലാണെങ്കില്‍ ദാരിദ്ര്യവും കടക്കെണിയുമാണ് ഫലമെന്നും വാസ്തു പറയുന്നു.

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments