Daily Horoscope
✕

കുരങ്ങിനെ സ്വപ്നം കാണാറുണ്ടോ ? എങ്കിൽ സൂക്ഷിച്ചോളു !

Updated: ചൊവ്വ, 29 ഒക്‌ടോബര്‍ 2019 (20:28 IST)
സ്വപ്‌നങ്ങൾ കാണാത്തവർ ആരുമുണ്ടാകില്ല. വരാനിരിക്കുന്ന കാര്യങ്ങളോ കഴിഞ്ഞുപോയതോ ഒക്കെ നമ്മുടെ സ്വപ്‌നത്തിന്റെ വിഷയമാകാറുണ്ട്. നമ്മളെ ഭയപ്പെടുത്തുന്നതോ സന്തോഷിപ്പിക്കുന്നതോ സങ്കടപ്പെടുത്തുന്നതോ ആയ പലതരം സ്വപ്‌നങ്ങളുണ്ട്. ചില സ്വപ്‌നങ്ങൾ ജീവിതത്തിൽ അതേപോലെ സംഭവിക്കാറുമുണ്ട്. എന്നാൽ ഇതിനൊക്കെ ചില അർത്ഥങ്ങൾ ഉണ്ട്. ചിലത് സൂചനകളും ആയിരിക്കും.
 
വളർത്തുമൃഗങ്ങളെ സ്വപ്‌നം കാണുന്നത് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സൂചകമായാണ് പറയപ്പെടുന്നത്. കാട്ടുമൃഗങ്ങളെ കാണുന്നത് ശത്രുക്കളെയും വരാൻ പോകുന്ന പ്രശ്‌നങ്ങളെയും സൂചിപ്പിക്കുന്നു. ആനയെ സ്വപ്‌നം കാണുന്നത് ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുന്നതിന്റെ സൂചകമായാണ്. മുതലയെക്കാണുന്നത് നമുക്ക് ശത്രുക്കളുണ്ടെന്നതിനുള്ള സൂചകമായിട്ടാണ്. കുരങ്ങിനെ സ്വപ്‌നം കാണുന്നത് സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും സൂക്ഷിക്കണമെന്നതിന്റെ മുന്നറിയിപ്പായാണ്. കാട്ടുപന്നിയെ കൊല്ലുന്ന സ്വപ്‌നമാണെങ്കിൽ തൊഴിൽരംഗത്തെ അഭിവൃദ്ധിയെ സൂചിപ്പിക്കുന്നു.
 
കുതിര യാത്രയെ സൂചിപ്പിക്കുന്നു. ഒട്ടകങ്ങൾ ക്ഷമയുടെയും സ്ഥിരോത്സാഹത്തിന്റെയും ലക്ഷണമാണ്. പൂച്ചയെ സ്വപ്നം കണ്ടാൽ പൂച്ചയ്ക്കുള്ള ഏതോ ഗുണം നിങ്ങൾ ഉപയോഗപ്പെടുത്തുന്നില്ല എന്നതാണു വ്യക്തമാക്കുന്നത്. വവ്വാലുകൾ എന്നും ദുഃസൂചന തരുന്നവയാണ്. ആനയെ കാണുന്നതു ഗണപതിയുമായും പാമ്പിനെ കാണുന്നതു സുബ്രഹ്മണ്യനുമായും സിംഹത്തെ കാണുന്നതു ഭഗവതിയുമായും ബന്ധപ്പെട്ട നേർച്ചകളുടെ ഓർ‌മപ്പെടുത്തലാണ് എന്നുമാണ് പറയപ്പെടുന്നത്.

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

Monthly Horoscope October 2026: സമ്പത്ത് വന്ന് ചേരുമോ, തൊഴിലിൽ നേട്ടം!, നിങ്ങളുടെ ഒക്ടോബർ മാസത്തെ രാശിഫലം അറിയാം

ഈ തീയതികളില്‍ ജനിച്ചവര്‍ അവരുടെ കുടുംബത്തിന് ഭാഗ്യവാന്മാര്‍

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

അടുത്ത ലേഖനം
Show comments