ബംഗളൂര്‍ സ്‌ഫോടനത്തിന് പിന്നില്‍ തെലങ്കാന സ്വദേശി ?

ബംഗളൂര്‍| Last Updated: ചൊവ്വ, 30 ഡിസം‌ബര്‍ 2014 (15:15 IST)
ബാംഗളൂര്‍ സ്ഫോടനത്തിന് പിന്നില്‍ തെലങ്കാന സ്വദേശിയെന്ന് സൂചന. സ്ഫോടനം സംബന്ധിച്ച് എന്‍ഐഎ സംഘം തെലങ്കാനയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി
എന്‍ഐഎ സംഘം തെലങ്കാനയിലേക്ക് പോകും‍.

സ്‌ഫോടനം നടന്ന പരിസരത്തു നിന്നും തെലങ്കാന പത്രത്തിന്റെ കരിഞ്ഞ ഭാഗങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. നേരത്തെ സ്‌ഫോടനം നടത്തിയാളെന്ന് കരുതപ്പെടുന്ന ആളിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍
സ്വകാര്യ ബസ് സര്‍വീസ് ഓഫീസിലെ സിസിടിവിയില്‍ നിന്ന് പോലീസിന് ലഭിച്ചിരുന്നു. സ്ഥോടനക്കേസില്‍ അന്വേഷണത്തിനായി കേരളത്തിലും അന്വേഷണ സംഘമെത്തും. ആക്രമണത്തിന് പിന്നില്‍ സിമിയാണെന്നാണ് കരുതപ്പെടുന്നത്. എന്‍ഐഎയുടെ ഹൈദരാബാദ് ഡിവിഷനാണ് കേസ് അന്വേഷിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :