മുസ്ലീങ്ങളിലെ ബഹുഭാര്യത്വം ഭരണഘടനാ വിരുദ്ധം, സുപ്രീം കോടതിയിൽ ഹർജി

അഭിറാം മനോഹർ| Last Modified വ്യാഴം, 24 നവം‌ബര്‍ 2022 (20:15 IST)
മുസ്ലീം വ്യക്തിനിയമപ്രകാരം അനുവദനീയമായ ബഹുഭാര്യത്വവും നിക്കാഹ് ഹലാലായും ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടികാണിച്ച ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പുനസംഘടിപ്പിക്കും. ഇക്കാര്യത്തിൽ ഉടൻ നടപടിയുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

വിഷയത്തിൽ 8 ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.ജസ്റ്റിസുമാരായ ഇന്ദിര ബാനർജി,ഹേമന്ദ് ഗുപ്ത,സൂര്യകാന്ത്,എംഎം സുന്ദരേശ്, സുധാംശൂ ധുലിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബെഞ്ചിലെ അംഗങ്ങളായിരുന്നു ജസ്റ്റിസ് ഇന്ദിര ബാനർജിയും ജസ്റ്റിസ് ഹേമന്ദ് ഗുപ്തയും വിരമിച്ചതിനെ തുടർന്നാണ് പുതിയ ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.

മുസ്ലീം വ്യക്തിനിയമപ്രകാരം അനുവദനീയമായ ബഹുഭാര്യത്വത്തിൻ്റെ ഭരണഘടനാ സാധുത പരിശോധിക്കണമെന്നാണ് ഹർജി. തലാഖ് ചെയ്ത ഭർത്താവിനെ വീണ്ടും നിക്കാഗ് കഴിക്കാൻ മറ്റൊരാളെ വിവാഹം കഴിച്ച് വിവാഹമോചനം നേടുന്ന ആചാരമാണ് നിക്കാഹ് ഹലാല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :