'വാരിസ്' ചിത്രീകരണം ഒക്ടോബറില്‍ പൂര്‍ത്തിയാകും,വിജയും രശ്മിക മന്ദാനയും ഒന്നിച്ചൊരു ഗാനം, ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (14:33 IST)
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന 'വാരിസ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് നടന്‍ വിജയ് ഇപ്പോള്‍. ഹൈദരാബാദിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്.വിജയും രശ്മിക മന്ദാനയും അഭിനയിക്കുന്ന ഒരു ഗാനരംഗം ആണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്.

തമിഴ്-തെലുങ്ക് ദ്വിഭാഷ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രശസ്ത കൊറിയോഗ്രാഫര്‍ ജാനി മാസ്റ്ററാണ് ചിത്രത്തിലെ ഗാനത്തിന് കൊറിയോഗ്രാഫി ചെയ്യുന്നത്. വിജയ്‌ക്കൊപ്പം 'മാസ്റ്റര്‍', 'ബീസ്റ്റ്' എന്നീ ചിത്രങ്ങളില്‍ അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു കുടുംബ കേന്ദ്രീകൃത കഥയായിരിക്കും സിനിമ പറയുന്നത്.ആക്ഷന്‍, മാസ് ഘടകങ്ങള്‍, നല്ല ഗാനങ്ങള്‍ എല്ലാം ചേര്‍ന്ന ഒരു ഫാമിലി എന്റര്‍ടെയ്നര്‍ ആയിരിക്കും ചിത്രം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :