ശബരിമലയില്‍ ഭക്തജന തിരക്ക്; നിയന്ത്രണങ്ങള്‍ പാളി

പത്തനംതിട്ട| vishnu| Last Modified ബുധന്‍, 31 ഡിസം‌ബര്‍ 2014 (09:36 IST)
മകരവിളക്ക് പൂജകള്‍ക്കായി നട തുറന്നതിനേ തുടര്‍ന്ന് സന്നിധാനത്ത് അഭൂതപൂര്‍വ്വമായ ഭക്തജന തിരക്ക്. എന്നാല്‍ തിരക്ക് നിയന്ത്രിക്കാന്‍ സന്നിധാനത്തെ പൊലീസ് പരാജയപ്പെട്ടു.
മകരവിളക്ക് മഹോത്സവത്തിനായി നടതുറന്നപ്പോള്‍ ദര്‍ശനത്തിനുള്ള നിര ശബരിപീഠം വരെ നീണ്ടു. നടതുറക്കുന്നതിന് രണ്ടുദിവസം മുന്നേ സന്നിധാനത്തെത്തിയവരാ‍ണ് അധികം പേരും.

തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് നടത്തിയ ശ്രമങ്ങള്‍ പാളിയതോടെ പലരും കാട്ടിലെ കുറുക്കുവഴികളില്‍ കൂടി സന്നിധാനത്തെത്താന്‍ ശ്രമിച്ചത് തിരക്ക് വീണ്ടും വര്‍ധിച്ചു. സന്നിധാനത്തെ പതിനെട്ടാം പടിക്ക് താഴെ തിക്കും തിരക്കുമായി. പടികയറുന്നതിലെ വേഗതകുറഞ്ഞതോടെ നിയന്ത്രണങ്ങള്‍ പാളി. പുതുതായി ഡ്യൂട്ടിക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥരായതിനാല്‍ പലസ്ഥലങ്ങളിലും തിരക്ക് നിയന്ത്രിക്കുന്നതില് പാളിച്ചകള്‍ ഉണ്ടായി.

തിരക്ക് പരിഗണിച്ച് നടഅടച്ചത് രാത്രിപതിനൊന്നെ മുക്കാലിനായിരുന്നു.ഇതിനിടയില്‍ മഴകൂടി പെയ്യതതോടെ വിരിവെക്കാന്‍ സ്ഥലംപോലും കിട്ടാതെ തീര്‍ത്ഥാടകര്‍ വലഞ്ഞു. ഇതിനിടെ തീര്‍ഥാടകരില്‍ ചിലര്‍ കുഴഞ്ഞുവീഴുകയും വെര്‍ച്വല്‍ ക്യൂ ടിക്കറ്റുമായി സന്നിധാനത്ത് എത്താന്‍ വന്ന തീര്‍ത്ഥാടകരെ മരക്കൂട്ടത്ത് തടയുകയും ചെയ്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :