ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കിഡ്‌നിയില്‍ നിന്ന് പുറത്തെടുത്തത് 206 കല്ലുകള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 20 മെയ് 2022 (14:41 IST)
ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഒരാളുടെ കിഡ്‌നിയില്‍ നിന്ന് പുറത്തെടുത്തത് 206 കല്ലുകള്‍. ഹൈദരാബാധിലാണ് സംഭവം. ആറുമാസമായി വേദനയുമായി നടന്ന വീരമല്ല രാമലക്ഷ്മയ്യ എന്ന 56കാരനില്‍ നിന്നാണ് കല്ലുകള്‍ നിക്കം ചെയ്തത്. ഇടതുവശത്തെ കിഡ്‌നി വേദന കൊണ്ട് ഇദ്ദേഹത്തിന് ജോലിചെയ്യാന്‍ പോലും സാധിക്കാത്ത സാഹചര്യമായിരുന്നു. ആദ്യം പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകനില്‍ നിന്ന് മരുന്ന് വാങ്ങി കഴിച്ചിരുന്നെങ്കിലും വേദനയെ അടക്കാന്‍ കഴിഞ്ഞില്ല.

ഒരുമണിക്കൂര്‍ നീണ്ട കീഹോള്‍ ശസ്ത്രക്രിയയിലൂടെയാണ് ഇത്രയധികം കല്ലുകള്‍ നീക്കം ചെയ്തത്. ഗ്ലോബല്‍ ആശുപത്രിയിലെ സീനിയര്‍ യൂറോളജിസ്റ്റ് ഡോക്ടര്‍ പൂല നവീനാണ് ഇക്കാര്യം ഒരു മാധ്യതത്തിനോട് പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :