ന്യൂഡല്‍ഹി|
jibin|
Last Updated:
ബുധന്‍, 17 ജൂണ്‍ 2015 (12:04 IST)
വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കാന്‍ പ്രത്യേക സേന വേണമെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം. സിഐഎസ്എഫ് യൂണിറ്റുകള്‍ വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലാക്കണമെന്നും മന്ത്രാലയം കേന്ദ്ര ആഭ്യന്തര വകുപ്പിനു റിപ്പോര്‍ട്ട് നല്‍കി.
നിലവിൽ വിമാനത്താവളങ്ങളുടെ സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സി.ഐ.എസ്.ഫാണ് നോക്കുന്നത്. എന്നാൽ, സി.ഐ.എസ്.എഫിന്റെ പരിശോധനയ്ക്കെതിരെ പലയിടത്തു നിന്നും പരാതികൾ ഉയർന്നിട്ടുണ്ട്. പരാതികൾ ഒഴിവാക്കുന്നതിന് സി.ഐ.എസ്.എഫ് യൂണിറ്റുകൾ വ്യോമയാന മന്ത്രാലയത്തിന് കീഴിലാക്കണം. തങ്ങളുടെ ബന്ധുക്കൾക്ക് സുരക്ഷാ പരിശോധനയിൽ അനർഹമായ ഇളുവകൾ സി.ഐ.എസ്.എഫുകാർ നൽകുന്നതായുള്ള ആക്ഷേപങ്ങളും നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സിഐഎസ്എഫ് യൂണിറ്റുകള്‍ ഒരു പ്രത്യേക യൂണിറ്റാണ്. അട്ടിമറി ചെറുക്കുകയും സുരക്ഷയൊരുക്കുകയുമാണ് അവരുടെ ഉത്തരവാദിത്വം. വിമാനത്താവളങ്ങളില്‍ എത്തിച്ചേരുന്ന യാത്രക്കാരെ പരിശേധിക്കാന്‍ ഇവര്‍ക്കുള്ള അധികാരം എടുത്തുമാറ്റണം. ഇതിനു പകരമായി യാത്രക്കാരെ പരിശേധിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കണമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വെടിവെപ്പില്‍ സി.ഐ.എസ്.എഫ് ജവാൻ മരിക്കാനിടയായ സംഭവത്തെ കുറിച്ച് അന്വേഷിച്ച വ്യോമയാന സെക്രട്ടറി അശോക് ലവാസ നൽകിയ റിപ്പോർട്ടിലാണ് ഈ കാര്യം പറയുന്നത്.
കരിപ്പൂര്‍ വെടിവെപ്പിന് തുടര്‍ന്നുണ്ടായ സംഭവത്തെക്കുറിച്ചു കേരളം നല്‍കിയ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്നു വ്യോമയാന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റണ്‍വേയിലെ ലൈറ്റുകള്‍ തകര്‍ത്തത് സിഐഎസ്എഫുകാരാണ്. സീതാറാം ചൗധരിക്കെതിരായ പരാതി ആദ്യം അവഗണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.