കരിപ്പൂര്‍ വെടിവെപ്പ്; അജികുമാറിനെ അറസ്റ്റ് ചെയ്തു, ഇന്ന് കൂടുതല്‍ അറസ്‌റ്റുണ്ടാകും

കരിപ്പൂര്‍ വെടിവെപ്പ് , സിഐഎസ്എഫ് , സണ്ണി തോമസ് , സിഐഎസ്എഫ്
കോഴിക്കോട്| jibin| Last Modified തിങ്കള്‍, 15 ജൂണ്‍ 2015 (12:54 IST)
കരിപ്പൂര്‍ വിമാനത്താവള വെടിവെപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഫയർ ആൻഡ് സേഫ്റ്റി സൂപ്പർവൈസർ അജികുമാറിനെ അറസ്റ്റ് രേഖപ്പെടുത്തി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തി കൊണ്ടോട്ടി പൊലീസാണ് അജികുമാറിനെ അറസ്റ്റ് ചെയ്തത്.

അജികുമാറും സിഐഎസ്എഫും കമ്മിലുള്ള വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. സണ്ണി തോമസിനെ വിദഗ്ധ ചികിൽസകൾക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. എന്നാൽ സംഭവത്തില്‍ താൻ നിരപരാധിയാണെന്ന് അജികുമാർ നേരത്തെ പറഞ്ഞിരുന്നു. സിഐഎസ്എഫിനെതിരെ നിരവധി പരാതികൾ നൽകിയിരുന്നു. ആദ്യം ആക്രമിച്ചത് സിഐഎസ്എഫ് ആണെന്നും അജികുമാർ പറഞ്ഞു.

അതേസമയം, വെടിവെപ്പുമായി ബന്ധപ്പെട്ട് ഇന്നു കൂടുതല്‍ അറസ്റ് ഉണ്ടായേക്കും. വിമാനത്താവളത്തില്‍ വ്യാപക ആക്രമണം നടത്തി പൊതുമുതല്‍ നശിപ്പിച്ച കേസില്‍ 25ലധികം സിഐഎസ്എഫ് ജവാന്‍മാരെ ഇന്ന് അറസ്റ് ചെയ്തേക്കുമെന്നാണ് അറിയുന്നത്. വിമാനത്താവളത്തില്‍ വ്യാപക ആക്രമണം നടത്തി പൊതുമുതല്‍ നശിപ്പിച്ച കേസിലെ പ്രതികളെ അറസ്‌റ്റ് ചെയ്യുന്നതിനായി നടപടിക്രമങ്ങള്‍ അന്വേഷണ വിഭാഗം ചെയ്തുവരികയാണ്.

വിമാനത്താവളത്തിനകത്തും പുറത്തും സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും അഗ്നിശമന സേനാംഗങ്ങളെയും പിടികൂടിയിട്ടുള്ളത്. കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :