കരിപ്പൂര്‍ ആക്രമണം: സിതാറാം ചൗധരിക്കെതിരെ നരഹത്യാക്കേസ്

സിഐഎസ്എഫ് , കരിപ്പൂര്‍ ആക്രമണം , സിതാറാം ചൗധരി , കരിപ്പൂര്‍ ആക്രമണം
മപ്പപ്പുറം| jibin| Last Modified ശനി, 13 ജൂണ്‍ 2015 (12:59 IST)
കരിപ്പൂര്‍ വിമാനത്താവളത്തിലെ അക്രമവുമായി ബന്ധപ്പെട്ട് ഒരു സിഐഎസ്എഫ് ജവാന്‍ എസ് എസ് യാദവ് കൊല്ലപ്പെട്ട സംഭവത്തില്‍ തോക്കു കൈവശം വച്ചിരുന്ന എസ്‌ഐ സിതാറാം ചൗധരിയുടെ പേരില്‍ കേസെടുത്തു. സിസിടിവി, കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് അദ്ദേഹത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന ചൗധരി ഡിസ്ചാര്‍ജായാല്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകും.

ചൗധരിയുടെ കൈയിലിരുന്ന 9എംഎം പിസ്റ്റളില്‍നിന്നുള്ള ബുള്ളറ്റേറ്റാണ് യാദവ് മരിച്ചതെന്ന് സിസിടിവി, കാമറ ദൃശ്യങ്ങളില്‍ നിന്ന്
വ്യക്തമായിരുന്നു. നേരത്തെ തോക്ക് ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ തട്ടിപ്പറിച്ചു യാദവിനെ വെടിവയ്ക്കുകയായിരുന്നെന്നാണ് സിഐഎസ്എഫിന്റെ വാദം. ഇതിനെ തള്ളി കളയുന്ന തരത്തിലുള്ളതായിരുന്നു വിമാനത്താവളത്തില്‍ നിന്ന് ലഭിച്ച ദൃശ്യം.

ഇതിനിടെ,​ അക്രമം അഴിച്ചുവിട്ട ജവാന്മാരെ കൂട്ടത്തോടെ ബാംഗ്ളൂരിലേക്ക് സ്ഥലംമാറ്റി. അക്രമം നടന്നതിന്റെ അടുത്ത ദിവസം തന്നെയാണ് ഇവരെ സ്ഥലംമാറ്റി. ബന്ധപ്പെട്ട് 100 കേന്ദ്ര വ്യവസായ സംരക്ഷണ സേനാംഗങ്ങളെ കരിപ്പൂരില്‍നിന്നു സ്ഥലം മാറ്റി. കരിപ്പൂരില്‍നിന്നു ബംഗളുരുവിലേക്കാണ് സ്ഥലം മാറ്റിയത്. സിഐഎസ്എഫ് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയവരെയാണ് ഇന്നു രാവിലെ സ്ഥലം മാറ്റിയത്. സ്ഥലം മാറ്റ ഉത്തരവ് ഇവര്‍ക്കു കൈമാറി. പൊതുമുതല്‍ നശിപ്പിച്ചതിന് 25 സിഐഎസ്എഫ് ജവാന്‍മാക്കെതിരെയും കേസെടുക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :