കരിപ്പൂര്‍ സംഘര്‍ഷം: നാല് സിഐഎസ്എഫ് ജവാന്മാര്‍ അറസ്റ്റില്‍

കരിപ്പൂര്‍| Last Updated: ഞായര്‍, 14 ജൂണ്‍ 2015 (12:10 IST)
കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ സംഘര്‍ഷ സംഭവത്തില്‍ നാല് സിഐഎസ് എഫ് ജവാന്മാര്‍ അറസ്റ്റില്‍. പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് അറസ്റ്റ്.
സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് സൂചന.

അതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷാചുമതലയുണ്‌ടായിരുന്ന സിഐഎസ്‌എഫ്‌ ഉദ്യോഗസ്ഥനെ നീക്കി. സിഐഎസ്എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ഡാനിയല്‍ ദിനകറിനെയാണ് ചുമതലയില്‍ നിന്ന് നീക്കിയത്. സിഐഎസ്‌എഫ്‌ ഐജി തന്നെ നേരിട്ട്‌ വിമാനത്താവളത്തിന്റെ സുരക്ഷാചുമതല വഹിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :