പ്രമുഖ ഹിന്ദി മാധ്യമ സ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളിൽ ആദായ നികുതി റെയ്‌ഡ്

അഭിറാം മനോഹർ| Last Updated: വ്യാഴം, 22 ജൂലൈ 2021 (12:38 IST)
പ്രമുഖ ഹിന്ദി മാധ്യമ ഗ്രൂപ്പായ ദൈനിക് ഭാസ്‌ക്കറിന്റെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്. ദൈനിക് ഭാസ്‌ക്കർ ഗ്രൂപ്പിന്റെ കീഴിലുള്ള ഭോപ്പാൽ,ജയ്‌പൂർ,അഹമ്മദാബാദ് എന്നീ ഓഫീസുകളിൽ ഇന്ന് പുലർച്ചയോടെ റെയ്‌ഡ് നടന്നതായാണ് റിപ്പോർട്ടുകൾ.

അതേസമയം റെയ്‌ഡ് നടന്നതായി ആദായനികുതി വകുപ്പോ പ്രത്യക്ഷ നികുതി ബോർഡോ സ്ഥിരീകരിച്ചിട്ടില്ല. സ്ഥാപനത്തിന്റെ കീഴിൽ നികുതിവെട്ടിപ്പ് നടന്നതായുള്ള പരാതിയെ തുടർന്നാണ് റെയ്‌ഡെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം.ഗ്രൂപ്പ് പ്രൊമോട്ടർമാരുടെ വീടുകളിലും തിരച്ചിൽ നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിൽ ഒന്നായ ദൈനിക് ഭാസ്കർ 60 എഡിഷനുകളായി 12 ഭാഷകളിൽ പുറത്തിറങ്ങുന്ന പത്രമാണ്. കൊവിഡ് രണ്ടാം തരംഗ കാലത്തെ ഔദ്യോഗിക റിപ്പോർട്ടുകളെ തള്ളി വാർത്തകൾ പുറത്തുകൊണ്ടുവരുന്നതിൽ ദൈനിക് ഭാസ്‌കർ മുൻപന്തിയിൽ ഉണ്ടായിരുന്നു. മറ്റൊരു പത്രസ്ഥാപനമായ ഭാരത് സമാചാറിന്റെ ഓഫീസുകളിലും റെയ്‌ഡ് നടക്കുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :