നോട്ട് അസാധുവാക്കല്‍; കേരളത്തിലെ സഹകരണ ബാങ്കുകളില്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കുമെന്ന് ധനമന്ത്രി

സഹകരണ ബാങ്കുകളില്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കുമെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി| Last Modified വെള്ളി, 18 നവം‌ബര്‍ 2016 (14:18 IST)
രാജ്യത്ത് നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് സഹകരണബാങ്കുകളില്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി. പ്രശ്നം പരിഹരിക്കുന്നതിനായി ആര്‍ ബി ഐ ഗവര്‍ണറുമായി സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് നേരിടുന്ന സഹകരണ ബാങ്ക് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച
കേരളത്തില്‍ നിന്നുള്ള എം പിമാരോടാണ്
അരുണ്‍ ജെയ്‌റ്റ്‌ലി ഇങ്ങനെ പറഞ്ഞത്. അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കാനോ മാറ്റി നല്കാനോ സഹകരണ ബാങ്കുകള്‍ അധികാരമില്ലെന്ന് ആര്‍ ബി ഐ ഉത്തരവിട്ടതോടെയാണ് സഹകരണ ബാങ്കുകള്‍ പ്രതിസന്ധിയിലായത്.

പ്രശ്നത്തില്‍ ഇടപെടാമെന്നും ആര്‍ ബി ഐ ഗവര്‍ണറുമായി സംസാരിക്കാമെന്നും പറഞ്ഞ അരുണ്‍ ജെയ്‌റ്റ്‌ലി കേരളത്തിലെ സഹകരണസംഘം മാതൃകാപരമാണെന്നും പറഞ്ഞു. ഇതിനിടെ, സഹകരണ ബാങ്കുകള്‍ക്ക് എതിരെയുള്ള ആര്‍ ബി ഐ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭ അംഗങ്ങള്‍ സത്യഗ്രഹം ഇരിക്കുകയാണ്.

അസാധുവായ നോട്ടുകൾ മാറ്റി നൽകാൻ സഹകരണ ബാങ്കുകൾക്ക്​ അനുമതി നല്കാത്തതിനു പിന്നിൽ രാഷ്‌ട്രീയ ഗൂഢാ​ലോചന ഉണ്ടെന്ന്​ നേരത്തെ തന്നെ ഇടതുപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :