കൊള്ളപ്പലിശക്കാരനായ ഷൈലോക്ക് വെള്ളാപ്പള്ളിയെ കണ്ടാൽ തൊഴുതു നില്‍ക്കും: വിഎസ്‍

വിഎസ്‍ അച്യുതാനന്ദൻ , വെള്ളാപ്പള്ളി നടേശന്‍ , മൈക്രോഫിനാൻസ്
തിരുവനന്തപുരം| jibin| Last Updated: ശനി, 24 ഒക്‌ടോബര്‍ 2015 (12:17 IST)
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കൊള്ളപ്പലിശക്കാരനായ ഷൈലോക്കാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ്‍ അച്യുതാനന്ദൻ. മൈക്രോഫിനാൻസ് ഇടപാടില്‍ ആരോപണം നേരിടുന്ന വെള്ളാപ്പള്ളിയെ ഷൈലോക്ക് കണ്ടാല്‍ തൊഴുതു പോകുമെന്നും വിഎസ്‍ പറഞ്ഞു.

അതേസമയം, സിപിഎം- എസ്എൻഡിപി ബന്ധം അടഞ്ഞ അധ്യായമല്ലെന്ന് വ്യക്തമാക്കി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത് എത്തിയിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം- എസ്എൻഡിപി ബന്ധം സാധ്യമായേക്കാം. മൈക്രോഫിനാൻസ് അഴിമതി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് വിശ്വാസമുള്ള ആളെക്കൊണ്ട് അന്വേഷിപ്പിക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പരസ്പരം ആക്രമിച്ച നിരവധി പാര്‍ട്ടികള്‍ പിന്നീട് ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. തങ്ങളുടെ അജൻഡ അംഗീകരിക്കുന്ന ആരുമായും സഹകരിക്കാനും തയാറാണ്. മൈക്രോഫിനാൻസില്‍ അഴിമതി തെളിഞ്ഞാൽ തൂക്കുകയറിൽ കയറാൻ വരെ താന്‍ ഒരുക്കമാണ്. എന്നാല്‍ ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ വിഎസ് വെയിലത്ത് മുട്ടിൽ നിൽക്കാൻ തയാറാണോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :