Webdunia - Bharat's app for daily news and videos

Install App

സുധീരന്റെ രാജിയില്‍ ആടിയുലഞ്ഞ് കോണ്‍ഗ്രസ്; രൂക്ഷ വിമര്‍ശനവുമായി മുനീര്‍ - ഹൈക്കമാന്‍ഡ് ഇടപെടുമെന്ന് റിപ്പോര്‍ട്ട്

സുധീരന്റെ രാജിയില്‍ ആടിയുലഞ്ഞ് കോണ്‍ഗ്രസ്; രൂക്ഷ വിമര്‍ശനവുമായി മുനീര്‍ - ഹൈക്കമാന്‍ഡ് ഇടപെടുമെന്ന് റിപ്പോര്‍ട്ട്

Written By jibin
Updated: വ്യാഴം, 2 ഓഗസ്റ്റ് 2018 (19:58 IST)
യുഡിഎഫ് ഉന്നതാധികാരസമിതിയിൽ നിന്ന് രാജിവച്ച മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെതിരെ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍.

രാജിവക്കും മുമ്പ് സുധീരന്‍ ഘടകകക്ഷികളുമായി ആലോചിക്കേണ്ടിയിരുന്നു. അദ്ദേഹത്തിന്റെ  പ്രസ്താവനകള്‍ മുന്നണിയെ പ്രതിരോധത്തിലാക്കി. പാര്‍ട്ടിയില്‍ പറയേണ്ട കാര്യങ്ങള്‍ പുറത്തു പറഞ്ഞതിലൂടെ സുധീരന്‍ അച്ചടക്ക ലംഘനം നടത്തിയെന്നും മുനീര്‍ പറഞ്ഞു.

ഇ മെയിൽ വഴിയാണ് ഇന്നു ചേര്‍ന്ന കെപിസിസി നേതൃത്വത്തിന് സുധീരന്‍ രാജിക്കത്ത് നൽകിയത്.

കെപിസിസി നേതൃത്യത്തിനെതിനെതിരെ പരസ്യ പോരിലായിരുന്നു സുധീരന്‍. കേരളാ കോണ്‍ഗ്രസ് എമ്മിന് രാജ്യ സഭ സീറ്റ് നല്‍കിയതില്‍ സുധീരന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം നേരത്തെ കെപിസിസി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു.

അതേസമയം, സുധീരന്റെ രാജി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്നതിനാല്‍ വിഷയത്തില്‍ പ്രശ്നപരിഹരത്തിനായി ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ തടഞ്ഞു; വിശദീകരണം തേടി കേരള ഹൈക്കോടതി

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ കടുത്ത ക്ഷാമം; കേരളത്തില്‍ 799 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു

കേരളത്തിലെ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡര്‍മാര്‍ പൂക്കളവുമായി പ്രതിഷേധം നടത്തി

അടുത്ത ലേഖനം
Show comments