ഇരിങ്ങാലക്കുടയില്‍ വീട്ടമ്മയെ അക്രമി സംഘം വീടിനുള്ളില്‍ കയറി വെട്ടികൊലപ്പെടുത്തി

ശ്രീനു എസ്| Last Modified തിങ്കള്‍, 15 മാര്‍ച്ച് 2021 (09:19 IST)
ഇരിങ്ങാലക്കുടയില്‍ വീട്ടമ്മയെ അക്രമി സംഘം വെട്ടികൊലപ്പെടുത്തി. കാട്ടൂര്‍ സ്വദേശി ലക്ഷ്മി(43) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവിനോടുള്ള വൈരാഗ്യത്തില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കാട്ടൂര്‍ സ്വദേശി ദര്‍ശനാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.

കൊലപാതകം നടത്തിയ ശേഷം പ്രതികള്‍ ഒളിവില്‍ പോയി. ഇന്നലെ രാത്രി വീട്ടില്‍ ബോംബെറിഞ്ഞ ശേഷം വീടിനുള്ളില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :