Daily Horoscope
✕

അങ്ങനെ അതും സംഭവിച്ചു; സണ്ണി ലിയോണിനൊപ്പം കാവ്യാമാധവനും

അങ്ങനെ അതും സംഭവിച്ചു; സണ്ണി ലിയോണിനൊപ്പം കാവ്യാമാധവനും

Written By jibin
Updated: ചൊവ്വ, 5 ഡിസം‌ബര്‍ 2017 (15:48 IST)
ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ ആരാധകരുടെ ഇഷ്‌ടതാരമാണ്. മുമ്പ് പോണ്‍ സിനിമകളില്‍ സജീവമായിരുന്ന സണ്ണി ആ രംഗത്തുനിന്നും ബൈ പറഞ്ഞ് സൂപ്പര്‍ താരങ്ങള്‍ അരങ്ങുവാഴുന്ന ബോളിവുഡില്‍ എത്തിയതോടെയാണ് ആരാധകരുടെ എണ്ണം കൂടുതല്‍ വര്‍ദ്ധിച്ചത്.

സോഷ്യല്‍ മീഡിയകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരയുന്ന പേര് സണ്ണിയുടേതാണെന്ന് പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. വിവാദങ്ങളും ബോളിവുഡിലെ ചില പ്രശ്നങ്ങളുമായിരുന്നു വാര്‍ത്തകളില്‍ സണ്ണിയെ മുന്‍ പന്തിയില്‍ നിര്‍ത്തിയിരുന്നത്.

ഏറ്റവും കൂടുതൽ പേർ തിരയുന്ന സെലിബ്രിറ്റികളുടെ വാർഷിക വിശകലന റിപ്പോര്‍ട്ടില്‍ ഈ വര്‍ഷവും സണ്ണി തന്നെയാണ് ഒന്നാമത് എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യാഹു പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ സണ്ണിക്ക് പിന്നിലായി മലയാളത്തിന്റെ കാവ്യാ മാധവനാണ് രണ്ടാമതായി എത്തിയിരിക്കുന്നത്.

ഈ വർഷം ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ടോപ് 10 വനിതാ താരങ്ങളുടെ പട്ടികയിലാണ് കാവ്യ ഇടം നേടിയിരിക്കുന്നത്. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദിലീപ് അറസ്‌റ്റിലായതോടെയാണ് കാവ്യ വാർത്തകളിൽ ഇടം പിടിച്ചത്.  

കഴിഞ്ഞ ജൂലൈയിൽ സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും ചേർന്ന് പെൺകുഞ്ഞിനെ ദത്തെടുത്തിരുന്നു. സോഷ്യല്‍ മീഡിയകളിലും മാധ്യമങ്ങളിലും ഇത് വലിയ വാര്‍ത്തയായിരുന്നു. ഈ സംഭവമാണ് സണ്ണിയെ വീണ്ടും ഒന്നാമത് എത്തിച്ചത്.

സണ്ണിക്ക് പിന്നില്‍ കാവ്യ എത്തിയപ്പോള്‍ തൊട്ടുപുറകെ പ്രിയങ്കാ ചോപ്രയും ഐശ്വര്യാ റായിയുമുണ്ട്. കത്രീന കൈഫ്, ദീപിക പദുക്കോൺ, കരീന കപൂർ, മംമ്ത കുൽക്കർണി, ഇഷ ഗുപ്ത, ദിഷാ പട്ടാണി തുടങ്ങവരാണ് പട്ടികയിൽ ഇടം നേടിയ മറ്റു താരങ്ങൾ.

'സ്വന്തം കുഴി തോണ്ടി, ഇനി നീ ജയിക്കില്ല'; കേട്ടാലറയ്ക്കുന്ന ഭാഷയിൽ ഉണ്ണിത്താനെതിരെ സൈബർ ആക്രമണം തുടർന്ന് ഷാഫി ഫാൻസ്

നോവിച്ചാൽ നോക്കിയിരിക്കില്ല, കണ്ണൂരും പാലക്കാടും ഷാഫി പറമ്പിലിനെ അനുകൂലിച്ച് ഫ്ലെക്സുകൾ

ചാണ്ടി ഉമ്മനെ മന്ത്രിയാക്കാൻ നീക്കങ്ങൾ; സതീശനെ പിന്തുണയ്ക്കുന്നതിലെ രാഷ്ട്രീയം

ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന, മടക്കയാത്ര ഡിസംബർ 16ന്, വിമാനസൗകര്യം ഒരിക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടു!

രാജ്‌മോഹനെ ഇറക്കിയത് സതീശൻ; ലക്ഷ്യം ഷാഫിയെ വെട്ടൽ

എല്ലാം കാണുക

ഓപ്പറേഷൻ സൗന്ദര്യ: സംസ്ഥാനത്ത് 2 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ പിടിച്ചെടുത്തു; ഇൻഫ്ലുവൻസർമാരെ ചോദ്യം ചെയ്തേക്കും

ബിജെപി വന്നു, കോർപറേഷൻ നശിച്ചു; വെള്ളക്കെട്ടിന് കാരണം ഡ്രെയിനേജ് വൃത്തിയാക്കാത്തത് !

തിരുപ്പറങ്കുന്ദ്രം ദീപത്തൂണിൽ നാളെ വിളക്ക് തെളിക്കാൻ സുപ്രീം കോടതി ഉത്തരവ്; ക്ഷേത്ര ഭരണസമിതിയെ സസ്‌പെൻഡ് ചെയ്തു, സുരക്ഷ സി.ആർ.പി.എഫിന്

ന്യൂനമർദ്ദ പാത്തി, മറ്റന്നാൾ ചക്രവാതചുഴി; കേരളത്തിൽ മഴ തുടരും

'സ്വസ്ഥമായി ജീവിക്കാൻ മനുഷ്യർക്ക് അവകാശമുണ്ട്, ഭീഷണിയായ മൃഗങ്ങൾ മാറ്റപ്പെടുകയോ ഇല്ലാതാവുകയോ വേണം'; ചക്കക്കൊമ്പൻ വിഷയത്തിൽ മീനാക്ഷി

അടുത്ത ലേഖനം
Show comments