Daily Horoscope
✕

കൂറുമാറിയ പഞ്ചായത്ത് പ്രസിഡന്‍റിനു സ്ഥാനം പോയി

Written By VISHNU.NL
Updated: ബുധന്‍, 2 ജൂലൈ 2014 (17:33 IST)
കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന് എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. വിശ്വംഭരനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അയോഗ്യനാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ കോണ്‍ഗ്രസ്സിലെ കെ എം അബ്ദുള്ള കുഞ്ഞ് നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

യു.ഡി.എഫ് ഭരിച്ചിരുന്ന കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസിനെതിരെ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇത് വിജയിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ പിന്തുണയോടെ വിജയിച്ച യു.ഡി.എഫിലെ എം. എ. വിശ്വംഭരനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കി. ഇടതുമുന്നണി പിന്തുണച്ചതിനെ തുടര്‍ന്ന് വിശ്വംഭരന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗിന്റെ ജില്ലാ പ്രസിഡന്റ് നല്‍കിയ വിപ്പ് ലംഘിച്ചാണ് യുഡിഎഫ് അംഗമായ എം എ വിശ്വംഭരന്‍ സ്ഥാനാര്‍ത്ഥിയാകുകയും എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റാകുകയും ചെയ്തതെന്ന് കമ്മീഷന്റെ മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

വിചാരണയില്‍ ഇക്കാര്യം തെളിയിക്കുന്നതിന് പരാതിക്കാരന് കഴിഞ്ഞിട്ടുണ്ടെന്ന് കമ്മീഷന്‍ വിധിയില്‍ പറഞ്ഞു. അതിനാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ എംഎ വിശ്വംഭരന് അയോഗ്യത കല്‍പ്പിച്ചും അടുത്ത ആറു വര്‍ഷത്തേക്ക് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതില്‍ നിന്നും വിലക്കിയും കമ്മീഷന്‍ ഉത്തരവായി.

'സ്വന്തം കുഴി തോണ്ടി, ഇനി നീ ജയിക്കില്ല'; കേട്ടാലറയ്ക്കുന്ന ഭാഷയിൽ ഉണ്ണിത്താനെതിരെ സൈബർ ആക്രമണം തുടർന്ന് ഷാഫി ഫാൻസ്

നോവിച്ചാൽ നോക്കിയിരിക്കില്ല, കണ്ണൂരും പാലക്കാടും ഷാഫി പറമ്പിലിനെ അനുകൂലിച്ച് ഫ്ലെക്സുകൾ

ചാണ്ടി ഉമ്മനെ മന്ത്രിയാക്കാൻ നീക്കങ്ങൾ; സതീശനെ പിന്തുണയ്ക്കുന്നതിലെ രാഷ്ട്രീയം

ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന, മടക്കയാത്ര ഡിസംബർ 16ന്, വിമാനസൗകര്യം ഒരിക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടു!

രാജ്‌മോഹനെ ഇറക്കിയത് സതീശൻ; ലക്ഷ്യം ഷാഫിയെ വെട്ടൽ

എല്ലാം കാണുക

സിന്ദാബാദ് വിളിച്ചവരെ മറക്കരുത്; ഗ്രൂപ്പ് പോരിൽ ചെന്നിത്തല, സതീശനുമായും വേണുഗോപാലുമായും 'പ്രശ്‌നമുണ്ട്'

Pooja Bumper 2026: 12 കോടി ഭാഗ്യം ആർക്കൊപ്പം? പൂജ ബംപർ നറുക്കെടുപ്പ് തത്സമയം

ഓപ്പറേഷൻ സൗന്ദര്യ: സംസ്ഥാനത്ത് 2 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ പിടിച്ചെടുത്തു; ഇൻഫ്ലുവൻസർമാരെ ചോദ്യം ചെയ്തേക്കും

ബിജെപി വന്നു, കോർപറേഷൻ നശിച്ചു; വെള്ളക്കെട്ടിന് കാരണം ഡ്രെയിനേജ് വൃത്തിയാക്കാത്തത് !

തിരുപ്പറങ്കുന്ദ്രം ദീപത്തൂണിൽ നാളെ വിളക്ക് തെളിക്കാൻ സുപ്രീം കോടതി ഉത്തരവ്; ക്ഷേത്ര ഭരണസമിതിയെ സസ്‌പെൻഡ് ചെയ്തു, സുരക്ഷ സി.ആർ.പി.എഫിന്

Show comments