സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 11 സെപ്‌റ്റംബര്‍ 2021 (13:19 IST)
ഇന്ന് സര്‍വ്വസാധാരണമായി പലരിലും കണ്ടുവരുന്നതാണ്
അപ്പെന്‍ഡിസൈറ്റിസ് എങ്കിലും ഒട്ടുമിക്ക ആളുകള്‍ക്കും ഇതിനെ പറ്റി വലിയ ധാരണയൊന്നുമില്ല. നമ്മുടെ വന്‍കുടലിനോട് ചേര്‍ന്നു കാണുന്ന അവയവമായ അപ്പന്‍ഡിക്സിനുണ്ടാകുന്ന രോഗമാണ് അപ്പെന്‍ഡിസൈറ്റിസ്. അടിവയറിനുണ്ടാകുന്ന കഠിനമായ വേദന, ഛര്‍ദ്ദി, പനി, വിശപ്പില്ലായ്മ, ക്ഷീണം, മലബന്ധം എന്നിവയാണ് അപ്പെന്‍ഡിസൈറ്റിസിന്റെ ലക്ഷണങ്ങള്‍. ശ്രദ്ധിച്ചിലെങ്കില്‍ പല ഗുരുതരപ്രശ്നങ്ങള്‍ക്കും കാരണമായേക്കാവുന്ന രേഗമാണിത്. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടുന്നതാണ് അഭികാമ്യം. ആരംഭത്തിലെ തിരിച്ചറിയുകയാണെങ്കില്‍ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ് എന്നാല്‍ ചിലരില്‍ ശസ്ത്രക്രിയ ആവശ്യമായി വരാറുണ്ട്.