സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 11 സെപ്‌റ്റംബര്‍ 2021 (12:48 IST)
ആലപ്പുഴയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ രണ്ടാം പാപ്പാന്‍ മരിച്ചു. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്‌കന്ദന്‍ എന്ന ആനയുടെ രണ്ടാം പാപ്പാന്‍ പാലാ കിടങ്ങൂര്‍ ചൂണ്ടമലയില്‍ ജയ്‌മോന്‍(43) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.