പരവൂര്‍ അപകടം : അപകടകാരണം പകുതി പൊട്ടിയ അമിട്ടില്‍ നിന്ന് വീണ തീപ്പൊരി

പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ 3.30ന് നടന്ന അപകടത്തിന് കാരണമായത് പകുതി പൊട്ടിയ അമിട്ടില്‍ നിന്ന് വീണ തീപ്പൊരി പടര്‍ന്നെന്ന് ദൃക്സാക്ഷികള്

കൊല്ലം, മരണം, വെടിക്കെട്ട് kollam, death, fireworks
കൊല്ലം| സജിത്ത്| Last Modified ഞായര്‍, 10 ഏപ്രില്‍ 2016 (14:07 IST)
പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ 3.30ന് നടന്ന അപകടത്തിന് കാരണമായത് പകുതി പൊട്ടിയ അമിട്ടില്‍ നിന്ന് വീണ തീപ്പൊരി പടര്‍ന്നെന്ന് ദൃക്സാക്ഷികള്‍. ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് ഏകദേശം അവസാനിക്കാറായപ്പോഴാണ് അപകടമുണ്ടായത്.


കൃഷ്ണന്‍കുട്ടി എന്ന വ്യക്തിയാണ് ക്ഷേത്രത്തില്‍ കമ്പക്കെട്ട് ഒരുക്കിയത്. വെടിക്കെട്ടിന്റെ അവസാനഘട്ടത്തില്‍ എല്ലാ അമിട്ടുകളും പൊട്ടിയ്ക്കാന്‍ അനുവാദം നല്‍കി. പുലര്‍ച്ചെയായിരുന്നതിനാല്‍ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും വ്യക്തമായിരുന്നില്ല. വലിയ സ്ഫോടന ശബ്ദം കേട്ടെങ്കിലും അല്പസമയത്തിനുശേഷമാണ് ഇത് വന്‍ ദുരന്തമായി മാറുകയാണെന്ന് ജനങ്ങള്‍ മനസിലാക്കിയത്.

നിമിഷങ്ങള്‍ക്കകം ഉത്സവപ്പറബ്ബില്‍ കൂട്ട നിലവിളികള്‍ ഉയര്‍ന്നു. മുന്‍ വര്‍ഷങ്ങളില്‍ മത്സര അടിസ്ഥാനത്തിലായിരുന്നു ഈ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തിയിരുന്നത്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിന്റെ അടിസ്ഥാനത്തില്‍ ആചാരപ്രകാരമുള്ള വെടിക്കെട്ട് മാത്രം ഭാരവാഹികള്‍ നടത്താന്‍ താരുമാനിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :