എ കെ ജെ അയ്യര്‍|
Last Modified ചൊവ്വ, 20 ജൂലൈ 2021 (15:02 IST)
ചെന്നൈ: ആന്ധ്രാ പ്രദേശില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 328 കിലോ കഞ്ചാവ് തമിഴ്നാട്ടില്‍ വച്ച് അധികൃതര്‍ പിടികൂടി. ആന്ധ്രയിലെ അണ്ണാവരത്തു
നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന കഞ്ചാവാണ് ചെന്നൈക്കടുത്ത് തിരുവള്ളൂരില്‍ വച്ച് പിടികൂടിയത്.
കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കളിയിക്കാവിള സ്വദേശി എം.ശ്രീനാഥ്, കഞ്ചാവ് കൊണ്ടുവന്ന ലോറിയുടെ
ഡ്രൈവര്‍ ചെന്നൈ സ്വദേശി ദുബാഷ് ശങ്കര്‍ എന്നിവരാണ് പിടിയിലായത്. ലോറിയില്‍ പ്രത്യേക അറകള്‍ ഉണ്ടാക്കിയാണ് കഞ്ചാവ് കടത്തിയത്. വിശദമായ അപരിശോധനയിലാണ് പൊതികളില്‍ ആക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.
ചെന്നൈ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗമാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ ശ്രീനാഥ് കഴിഞ്ഞ നാല് വര്‍ഷങ്ങളായി വിഴിഞ്ഞം ആസ്ഥാനമാക്കി കഞ്ചാവ് വില്‍പ്പന നടത്തുന്ന ആളാണെന്നും കണ്ടെത്തി.