Daily Horoscope
✕

പശുവിന്റെ പേരിൽ വീണ്ടും കൊലപാതകം; രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു

Written By അപർണ
Updated: ശനി, 21 ജൂലൈ 2018 (11:10 IST)
രാജ്യത്ത് പശുവിന്റെ പേരില്‍ വീണ്ടും ആൾക്കൂട്ടക്കൊലപാതകം. രാജസ്ഥാനിലെ അല്‍വാറില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് മുസ്ലിം യുവാവിനെ നാട്ടുകാർ അടിച്ചു കൊന്നു. അക്ബര്‍ ഖാന്‍ എന്നയാളെയാണ് പശുവിനെ കടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. 
 
പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ക്കെതിരേ സുപ്രീം കോടതിയടക്കം നിലപാട് ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തെ നടുക്കി വീണ്ടും കൊലപാതകം നടന്നത്.
 
ഹരിയാനയിലെ കൊല്‍ഗാവോണ്‍ സ്വദേശിയായ അക്ബര്‍ ഖാനെ അല്‍വാരിലെ ലാലാവന്‍ഡി പ്രദേശത്ത് രണ്ട് പശുക്കളുമായി കണ്ടതാണ് ആള്‍ക്കൂട്ടം ഇയാളെ മര്‍ദ്ദിക്കാന്‍ കാരണമായത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  

ചാണ്ടി ഉമ്മനെ മന്ത്രിയാക്കാൻ നീക്കങ്ങൾ; സതീശനെ പിന്തുണയ്ക്കുന്നതിലെ രാഷ്ട്രീയം

ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന, മടക്കയാത്ര ഡിസംബർ 16ന്, വിമാനസൗകര്യം ഒരിക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടു!

രാജ്‌മോഹനെ ഇറക്കിയത് സതീശൻ; ലക്ഷ്യം ഷാഫിയെ വെട്ടൽ

കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ചിത്രത്തിൽ ഉണ്ടായേനെ, മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി, തിരിച്ചടിച്ച് എസ് ജയശങ്കർ

തൃശൂർ കോലഴി പഞ്ചായത്തിൽ തെരുവുനായയുടെ പരാക്രമം; പത്തിലധികം പേർക്ക് കടിയേറ്റു, നായയെ ചത്തനിലയിൽ കണ്ടെത്തി

എല്ലാം കാണുക

കിഴക്കൻ കാറ്റും ന്യൂനമർദ്ദ പാത്തിയും; തിമിർത്ത് പെയ്യുന്നു മഴ

മുഖ്യമന്ത്രിയുടെ കൊലവിളി പ്രസംഗം; എസ്.എഫ്.ഐ പരാതി നൽകി

തേർഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ ഇനി പെട്രോളും ഡീസലുമില്ല, ആദ്യഘട്ടം നടപ്പിലാക്കുക യുപിയിലും ഹരിയാനയിലും

ഒരു മണിക്കൂറിൽ പെയ്തത് 91 മില്ലിമീറ്റർ മഴ; പെരുമഴയിൽ മുങ്ങി തിരുവനന്തപുരം,ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

ഇനി ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ 3 ടെസ്റ്റുകൾ പാസാകണം, മാറ്റം ഡിസംബർ മുതൽ

അടുത്ത ലേഖനം
Show comments