സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളില്‍ കര്‍ശന പൊലീസ് പരിശോധന; നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ വലിയ തുക പിഴ

രേണുക വേണു| Last Modified തിങ്കള്‍, 20 ഡിസം‌ബര്‍ 2021 (13:02 IST)

ക്രിസ്മസ്, ന്യൂ ഇയര്‍ എന്നിവ പ്രമാണിച്ച് സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളില്‍ കര്‍ശന പൊലീസ് പരിശോധന. നിരത്തുകളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും. മദ്യപിച്ച് വാഹനമോടിക്കല്‍, മറ്റ് പ്രധാന നിയമങ്ങള്‍ ലംഘിച്ചുള്ള ഡ്രൈവിങ് എന്നിവയ്ക്ക് പിടിക്കപ്പെട്ടാല്‍ വലിയ തുക പിഴ ഈടാക്കും. ക്രമസമാധാന നില കര്‍ശനമായി നിരീക്ഷിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത്യാവശ്യങ്ങള്‍ക്കല്ലാതെ അവധിയില്‍ പ്രവേശിക്കരുതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :