യുഡിഎഫ് അധികാരത്തില്‍ ഉണ്ടെങ്കില്‍ താന്‍ തന്നെ ബജറ്റ് അവതരിപ്പിക്കും: കെഎം മാണി

  യുഡിഎഫ് , കെഎം മാണി , ചീഫ് വിപ്പ് പിസി ജോര്‍ജ് , ബജറ്റ്
തിരുവനന്തപുരം| jibin| Last Modified വെള്ളി, 6 ഫെബ്രുവരി 2015 (12:25 IST)
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടെങ്കില്‍ താന്‍ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രി കെഎം മാണി. ബജറ്റ് അവതരിപ്പിക്കാതിരിക്കാനുള്ള സാഹചര്യമൊന്നും സംസ്ഥാനത്ത് നിലവില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴ ആരോപണത്തില്‍ കുടുങ്ങിയ ധനമന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിച്ചാല്‍ ചോരപ്പുഴ ഒഴുകുമെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. ആ ചോരപ്പുഴ നീന്തിക്കടക്കാനുള്ള ശേഷി തനിക്കില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ധനമന്ത്രി നയം വ്യക്തമാക്കിയത്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടെങ്കില്‍ താന്‍ തന്നെ ബജറ്റ് അവതരിപ്പിക്കും. തന്നെ ആരും ഉമ്മാക്കി കാട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ട. ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് പറയുന്നത് ആരാണെന്നും കെഎം മാണി ചോദിച്ചു. സംസ്ഥാനത്തെ ധനമന്ത്രിയായ താന്‍ ബജറ്റ് അവതരിപ്പിക്കാതിരിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും. പിസി ജോര്‍ജിന്റെ വാക്കുകള്‍ക്ക് ഉത്തരം പറയാന്‍ താന്‍ ഇല്ലെന്നും കെഎം മാണി പറഞ്ഞു.

അതേസമയം, ബജറ്റ് അവതരിപ്പിക്കണോ വേണ്ടയോ എന്ന് മാണി സാറിന് തീരുമാനിക്കാം. അദ്ദേഹം എന്ത് തീരുമാനം എടുത്താലും താനും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയും ഉറച്ച പിന്തുണ നല്‍കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :