റഷ്യയുടെ ശ്രമം യൂറോപ്പിനെ തകര്‍ക്കാനെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (08:48 IST)
റഷ്യയുടെ ശ്രമം യൂറോപ്പിനെ തകര്‍ക്കാനെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി. ശനിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മിസൈയിലുകള്‍ കൊണ്ട് ആക്രമിക്കാന്‍ കഴിയാത്ത ഇടങ്ങളില്‍ രാഷ്ട്രീയ കലാപവും ദാരിദ്ര്യവും സൃഷ്ടിക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്പിലേക്കുള്ള പ്രധാന പ്രകൃതിവാതക പൈപ്പ് ലൈന്‍ ഉടന്‍ തുറക്കില്ലെന്ന് പുട്ടിന്റെ പ്രസ്താവനക്ക് ശേഷമാണ് സെലന്‍സ്‌കിയുടെ പ്രസ്താവന വന്നത്.

റഷ്യ യുക്രെയിന്‍ ആക്രമിച്ചതിന് പിന്നാലെ ഊര്‍ജ്ജ വില കുതിച്ചുയര്‍ന്നു. ഇതിനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയുടെ നടപടികള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ജര്‍മ്മനിയാണ്. ഇതുമൂലം 16500 കോടി യൂറോയുടെ പാക്കേജ് രാജ്യം പ്രഖ്യാപിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :