Pakistan Financial Crisis: ' ഞാന്‍ എന്റെ കുട്ടിക്ക് ഭക്ഷണം കൊടുക്കണോ അതോ കൊല്ലണോ ' ; പാക്കിസ്ഥാനില്‍ വിലക്കയറ്റം രൂക്ഷം, യുവതിയുടെ വീഡിയോ വൈറല്‍

കറാച്ചി നഗരത്തിലാണ് പ്രധാനമായും വിലക്കയറ്റം രൂക്ഷമായിരിക്കുന്നത്

രേണുക വേണു| Last Modified വെള്ളി, 12 ഓഗസ്റ്റ് 2022 (08:47 IST)

Pakistan Financial Crisis: പാക്കിസ്ഥാനിലെ വിലക്കയറ്റത്തില്‍ രൂക്ഷമായി പ്രതികരിച്ച് യുവതി. അവശ്യ സാധനങ്ങള്‍ക്ക് അടക്കം റോക്കറ്റ് പോലെ വില കുതിച്ചുയരുകയാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും പാക്കിസ്ഥാനി യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

കറാച്ചി നഗരത്തിലാണ് പ്രധാനമായും വിലക്കയറ്റം രൂക്ഷമായിരിക്കുന്നത്. പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്നും വീഡിയോയില്‍ പരാതിപ്പെടുന്നു. പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തകന്‍ ഹാമിദ് മിര്‍ ആണ് ഈ വീഡിയോ പങ്കുവെച്ചത്.
കറാച്ചിയില്‍ നിന്നുള്ള യുവതിയെയാണ് വീഡിയോയില്‍ കാണുന്നത്. കരഞ്ഞുകൊണ്ടാണ് യുവതി വിലക്കയറ്റത്തിനെതിരെ പരാതിപ്പെടുന്നത്. ' ഞാന്‍ എന്ത് ചെയ്യണം, വീടിന് വാടക കൊടുക്കണോ, വൈദ്യുതി ബില്‍ അടയ്ക്കണോ, പാല്‍ വാങ്ങിക്കണോ, എന്റെ കുഞ്ഞിന് മരുന്ന് വാങ്ങിക്കണോ, കുഞ്ഞിന് ഭക്ഷണം കൊടുക്കണോ അതോ കുഞ്ഞിനെ ഞാന്‍ കൊന്നു കളയണോ? ' വീഡിയോയില്‍ യുവതി ചോദിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :