അഭിറാം മനോഹർ|
Last Modified വ്യാഴം, 11 ഓഗസ്റ്റ് 2022 (20:34 IST)
പാകിസ്ഥാൻ ഭീകരൻ അബ്ദുൽ റൗഫ് അസ്ഹറിനെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള യുഎൻ നീക്കത്തിന് തടയിട്ട് ചൈന. ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിൻ്റെ നേതാവായ അബ്ദുൽ റൗഫ് അസ്ഹറിന് ഉപരോധമേർപ്പെടുത്താനുള്ള ശുപാർശ പരിഗണിക്കുന്നത് ഇതോടെ യുഎൻ രക്ഷാസമിതി മാറ്റിവെച്ചു. ചൈനയുടെ ആവശ്യപ്രകാരമാണ് നടപടി.
ഇന്ത്യയും അമേരിക്കയുമാണ് ഇയാളെ കരിമ്പട്ടികയില്‍ പെടുത്താനുള്ള ശുപാര്‍ശ അവതരിപ്പിച്ചത്. കരിമ്പട്ടികയില്‍ പ്രമേയം അംഗീകരിക്കണമെങ്കിൽ രക്ഷാസമിതിയിലെ പതിനഞ്ച് അംഗങ്ങളുടെയും പിന്തുണ ആവശ്യമുണ്ട്.ജയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിന്‍റെ സഹോദരനാണ് അബ്ദുല്‍ റൗഫ് അസ്ഹര്‍. 1999ലെ വിമാനറാഞ്ചലിന്‍റെ സൂത്രധാരന്‍മാരില്‍ ഒരാളാണ് ഇയാൾ.