ചൈനയില്‍ കണ്ടെത്തിയ ലേവി വൈറസ് അപകടകാരി; മൂന്നിലൊന്നു പേരുടെ മരണത്തിന് ഇടയാക്കുമെന്ന് റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 11 ഓഗസ്റ്റ് 2022 (09:37 IST)
ചൈനയില്‍ കണ്ടെത്തിയ ലേവി വൈറസ് അപകടകാരിയെന്നും മൂന്നിലൊന്നു പേരുടെ മരണത്തിന് ഇടയാക്കുമെന്നും റിപ്പോര്‍ട്ട്. ചൈനയില്‍ ഇതുവരെ 35ല്‍ അധികം പേര്‍ക്കാണ് ലേവി വൈറസ് ബാധ പിടിപെട്ടിട്ടുള്ളത്. പനിയുടെ ലക്ഷണങ്ങളാണ് രോഗികള്‍ക്ക് കാണിക്കുന്നത്. 2019 ലാണ് ഈ വൈറസിന്റെ സാന്നിധ്യം മനുഷ്യരില്‍ ആദ്യമായി കണ്ടെത്തിയത്.

എന്നാല്‍ ഇത്ര വ്യാപകമാകുന്നത് ഇത് ആദ്യമാണ്.ഒരുതരം ചുണ്ടെലിലൂടെയാണ് ഈ വൈറസ് പടരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ചുമ, ക്ഷീണം, വിശപ്പില്ലായ്മ, പേശി വേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനത്തെ രോഗം തകരാറിലാക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :