അഭിറാം മനോഹർ|
Last Modified ഞായര്‍, 12 നവംബര്‍ 2023 (13:03 IST)
കുടിക്കുന്ന ചായയിലും കഴിക്കുന്ന ഭക്ഷണത്തിലും മധുരം ധാരാളമായി ചേര്‍ക്കുന്നവരാണ് മലയാളികള്‍. പഞ്ചസാരയുടെ ഈ അമിതമായ ഉപയോഗം മൂലം 40കള്‍ മുതല്‍ തന്നെ വലിയ ശതമാനം വിഭാഗവും ഡയബറ്റീസ് രോഗികളാകുന്നത് പതിവാണ്. ഏതാനും മാസങ്ങള്‍ക്കകം തണുപ്പ് കാലം ആരംഭിക്കാനിരിക്കെ തണുപ്പ് കാലത്ത്
പഞ്ചസാര മാറ്റി ശര്‍ക്കര ഉപയോഗിക്കുന്നത് ശീലമാക്കാം. മധുരത്തിലടക്കം പഞ്ചസാരയ്ക്ക് പകരക്കാരനാകാന്‍ ശര്‍ക്കരയ്ക്ക് ആകും എന്ന് മാത്രമല്ല തണുപ്പില്‍ ശരീരത്തിന്റെ താപനില ഉയര്‍ത്താനും ശര്‍ക്കരയ്ക്കാകും.
പഞ്ചസാര കരിമ്പില്‍ നിന്ന് തന്നെ ഉണ്ടാക്കുന്നതാണെങ്കിലും പല പക്രിയയില്‍ കൂടി കടന്നുപോയ ശേഷമാണ് നമ്മള്‍ ഉപയോഗിക്കുന്ന നിലയിലെത്തുന്നത്. എന്നാല്‍ ശര്‍ക്കരയാകട്ടെ പഞ്ചസാരയേക്കാള്‍ പ്രകൃതിദത്തമാണ്. കൂടാതെ ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളുമെല്ലാം ശര്‍ക്കരയില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും ശര്‍ക്കര സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ നിയന്ത്രണത്തില്‍ വെയ്ക്കാനും ശര്‍ക്കരയുടെ ഉപയോഗം സഹായിക്കുന്നു. ഇത് കൂടാതെ ശ്വാസനാളിയെ ശുദ്ധമാക്കാനും ശര്‍ക്കര പങ്കുവഹിക്കുന്നു. അതിനാല്‍ തന്നെ ആസ്ത്മ, ബ്രോങ്കൈറ്റീസ് എന്നീ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് പഞ്ചസാരയുടെ പകരക്കാരനാക്കി ശര്‍ക്കരയെ മാറ്റാനാകും. കൂടാത ദഹനത്തെ മെച്ചപ്പെടുത്താനും ശര്‍ക്കര സഹായിക്കുന്നു.