Last Modified തിങ്കള്‍, 18 മാര്‍ച്ച് 2019 (20:24 IST)
ഒരു മാസം ഏറ്റവും കുറഞ്ഞത് എത്ര ദിവസം വ്യായാമം ചെയ്യണം? മടിയന്‍മാര്‍ സാധാരണയായി ചോദിക്കുന്ന ചോദ്യമാണിത്. കുറഞ്ഞത് എത്രദിവസം വ്യായാമം ചെയ്താല്‍ ആരോഗ്യത്തോടെ ജീവിക്കാം എന്നാണ് അവരുടെ അന്വേഷണം.
അത്തരക്കാരോട് പറയാനുള്ളത്, ഒരു മാസം ഏറ്റവും കുറഞ്ഞത് ഏഴ് ദിവസമെങ്കിലും വ്യായാമം ചെയ്യണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മാത്രമല്ല, ഒരു മാസം ഏറ്റവും കുറഞ്ഞത് 22 ദിവസമെങ്കിലും വീട്ടില്‍ നിന്നുള്ള ഭക്ഷണം നിര്‍ബന്ധമാക്കണമെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും വര്‍ക്കൌട്ട് ചെയ്താല്‍ അത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാല്‍ ആഴ്ചയില്‍ അഞ്ചുദിവസം വ്യായാമം ചെയ്യുന്നത് ശരീരത്തിന് ഏറ്റവും മികച്ച റിസള്‍ട്ട് നല്‍കുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.