സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 24 മാര്‍ച്ച് 2022 (18:13 IST)
പ്രോട്ടീന്‍ ശരീരത്തിന് ആവശ്യമാണ്. അമേരിക്കയിലെ മയോക്ലിനിക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ചെറിയകാലയളവില്‍ ഹൈപ്രോട്ടീന്‍ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുഴപ്പമില്ലെന്നാണ്. എന്നാല്‍ ഇത്തരം ഭക്ഷണം കൂടുമ്പോള്‍ ഫൈബറിന്റെയും കാര്‍ബോഹൈഡ്രേറ്റിന്റെയും അഭാവം ഉണ്ടാകുകയും ചെയ്യും. ദുര്‍ഗന്ധമുള്ള നിശ്വാസമാണ് ഇതിന്റെ ഒരു സൈഡ് എഫക്ട്. കൂടാതെ തലവേദനയും മലബന്ധവും ഇതിന്റെ കൂടെ ഉണ്ടാകും.
ഇവ ഹൃദ്രോഹങ്ങള്‍ക്കും വൃക്കരോഗങ്ങള്‍ക്കും കാരണമാകാം. കരളിനെയും ഇത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.