ശ്രീനു എസ്|
Last Modified ഞായര്‍, 4 ഏപ്രില്‍ 2021 (09:24 IST)
മഹാരാഷ്ട്രയില്‍ പ്രതിദിന കൊവിഡ് രോഗികള്‍ അരലക്ഷത്തോളമായി. കഴിഞ്ഞ ദിവസം 49,447 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടൊപ്പം രോഗം മൂലം 277 പേര്‍ മരണപ്പെട്ടതായും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണസംഖ്യ 55,656 ആയിട്ടുണ്ട്.
അതേസമയം നാലുലക്ഷത്തോളം പേര്‍ സംസ്ഥാനത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ ദിവസം മുംബൈയില്‍ മാത്രം 9090 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.