സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 12 ഒക്‌ടോബര്‍ 2022 (11:25 IST)
ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് ഹോര്‍മോണുകള്‍ കൃത്യമായ അളവില്‍ ഉല്‍പാദിപ്പിക്കേണ്ടതുണ്ട്. സ്ത്രീകളിലാണ് ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ അധികമായി ഉണ്ടാകുന്നത്. അതിനാല്‍ തന്നെ അതിന്റെ ദുരിതഫലങ്ങളും അവര്‍ അനുഭവിക്കുന്നു. നിരവധികാരണങ്ങളാണ് ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകുന്നത്. അമിതമായി മാനസിക സംഘര്‍ഷം അനുഭവിക്കുന്നത്, ശരിയായ പോഷകം ഭക്ഷണത്തിലൂടെ ലഭിക്കാത്തത്, തൈറോയിഡ് ഗ്രന്ഥി കൂടുതലായോ കുറവായോ പ്രവര്‍ത്തിക്കുന്നത്. ഗര്‍ഭകാലത്ത്, പിസിഒഎസ്, പിഒഐ ഉണ്ടെങ്കില്‍, അമിത വണ്ണം, പരിക്ക് എന്നിവമൂലവും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകാം.
ഹോര്‍മോണല്‍ വ്യതിയാനങ്ങള്‍ ഉണ്ടെങ്കില്‍ ശരീരം നിരവധി ലക്ഷണങ്ങള്‍ കാണിക്കും. അമിതമായി വിയര്‍ക്കല്‍, ഭാരം കൂടുകയോ കുറയുകയോ ചെയ്യല്‍, ഉറക്കം വരായ്ക, വരണ്ട ചര്‍മം, എല്ലുകളുടെ ബലക്ഷയം, വിഷാദം, ഉത്കണ്ഠ, വിശപ്പില്ലായ്മ, തലവേദന, മങ്ങിയ കാഴ്ച, ലൈംഗിക താല്‍പര്യം ഇല്ലായ്മ തുടങ്ങി നിരവധി ലക്ഷണങ്ങള്‍ ഉണ്ട്.