സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 15 ഡിസംബര്‍ 2023 (08:49 IST)
ഇന്ത്യന്‍ അടുക്കളകളില്‍ കാണാറുള്ള പൊതുവേ എല്ലാഭക്ഷണവും ആരോഗ്യകരമാണ്. എന്നാല്‍ ഇതേ ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ വിഷമായും മാറാം. എന്നാല്‍ ഇക്കാര്യങ്ങള്‍ പലര്‍ക്കും അറിയില്ല. ഇത്തരത്തിലുള്ള ഒരു പോസ്റ്റാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുന്നത്. ആയുര്‍വേദ ഡോക്ടറും കുടല്‍ ആരോഗ്യ വിദഗ്ധയുമായ ഡോക്ടര്‍ ഡിമ്പിള്‍ ജഗ്ദയാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
വെളുത്തുള്ളി ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുതെന്ന് ഡിമ്പിള്‍ പറയുന്നു. കൂടാതെ പാചകത്തിന് മുമ്പ് മാത്രമേ വെളുത്തുള്ളിയുടെ തൊലി കളയാകുവെന്നും അവര്‍ പറയുന്നു. ഉള്ളിയും ഇത്തരത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ ഇതിലടങ്ങിയിരിക്കുന്ന സ്റ്റാര്‍ച്ച് ഷുഗറായി മാറും.
ചിലര്‍ പകുതി മുറിച്ച സവാള ചിലര്‍ ഫ്രിഡ്ജില്‍ വയ്ക്കാറുണ്ട് ഇതും ഒഴിവാക്കണം. ഇഞ്ചി, അരി എന്നിവയും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്.