സ്വിസ് ബാങ്കിലെ ഇന്ത്യൻ നിക്ഷേപം 20,700 കോടി കടന്നു, രണ്ട് വർഷത്തിനിടെ 300% വർധന

അഭിറാം മനോഹർ| Last Modified വെള്ളി, 18 ജൂണ്‍ 2021 (19:59 IST)
ഇന്ത്യക്കാരായ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സ്വിസ് ബാങ്കുകളിലെ നിക്ഷേപം 2.55 ബില്യണ്‍ സ്വിസ് ഫ്രാങ്ക്(20,700 കോടി) കടന്നതായി സൂചന നൽകി സ്വിറ്റ്‌സർലാൻഡ് സെൻട്രൽ ബാങ്കിന്റെ വാർഷിക കണക്ക്.

പണം നിക്ഷേപത്തിൽ കുറവ് വന്നെങ്കിലും കടപ്പത്രങ്ങള്‍, നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയായി സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം 13 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിലയിലാണെന്നാണ് സ്വിസ് സെൻ‌ട്രൽ ബാങ്കിന്റെ വാർഷിക കണക്കിൽ പറയുന്നത്. 2019 അവസാനം 6,625 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യൻ നിക്ഷേപകരുടേതായി ഉണ്ടായിരുന്നത്.

ഇന്ത്യയില്‍നിന്ന് നേരിട്ടുള്ള നിക്ഷേപം നടത്താത്ത ഇന്ത്യക്കാരോ എന്‍.ആര്‍.ഐകളോ ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :